ദേശീയം

13 കോടി കടന്ന് രാജ്യത്തെ കോവിഡ് ടെസ്റ്റുകള്‍, കഴിഞ്ഞ 10 ദിവസത്തിനിടെ ഒരു കോടി പരിശോധനകള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് ബാധിതരെ കണ്ടെത്തുന്നതിനായി രാജ്യത്ത് ഇതുവരെ നടത്തിയ പരിശോധനകള്‍ 13 കോടി പിന്നിട്ടു. കഴിഞ്ഞ 10 ദിവസത്തിന് ഇടയിലാണ് അവസാന ഒരു കോടി പരിശോധനകള്‍ നടന്നത്. 

പ്രതിദിനം പത്ത് ലക്ഷത്തിലേറെ പേരെ പരിശോധിക്കാനുള്ള സൗകര്യം രാജ്യം ആര്‍ജിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സ്ഥിരമായി താഴ്ന്ന നിലയില്‍ തുടരാന്‍ പ്രതിദിനം 10 ലക്ഷം പരിശോധനകള്‍ എന്ന നയം സഹായിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം വിലയിരുത്തുന്നു. 

6.93 ശതമാനമാണ് ദേശിയ തലത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ശനിയാഴ്ച പുറത്തുവന്ന കണക്കില്‍ 24 മണിക്കൂറിന് ഇടയില്‍ രാജ്യത്ത് 46,232 പേര്‍ക്ക് കോവിഡ് ബാധിച്ചതായാണ് സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 4,39,747 ആയി. രാജ്യത്തെ ആകെ രോഗബാധിതരുടെ 4.86 ശതമാനം മാത്രമാണ് ഇത്. 93.67 ശതമാനമാണ് രാജ്യത്തെ ഇപ്പോഴത്തെ രോഗമുക്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍-ഡ്രൈവര്‍ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

4500 രൂപയ്ക്ക് ചെരിപ്പുവാങ്ങി, ഒരു മാസത്തിൽ പൊട്ടി; വിഡിയോയുമായി നടി കസ്തൂരി

'ടീസറിലെ ഗാനം പിന്‍വലിക്കണം'; രജനീകാന്തിന്റെ 'കൂലി'ക്കെതിരെ ഇളയരാജ; നിര്‍മാതാക്കള്‍ക്ക് നോട്ടീസ്

പട്ടാപ്പകല്‍ ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം, ഹോട്ടലുകളില്‍ മുറി എടുത്ത് സുഖജീവിതം; കമിതാക്കള്‍ വലയില്‍- വീഡിയോ

ഡല്‍ഹിയിലെ നിരവധി സ്‌കൂളുകളില്‍ ബോംബ് ഭീഷണി, പരീക്ഷകൾ നിർത്തി; പരിശോധന