ദേശീയം

ഡോക്ടര്‍മാര്‍ അതിസങ്കീര്‍ണ്ണമായ തലച്ചോര്‍ ശസ്ത്രക്രിയയില്‍ ; രോഗി ബിഗ് ബോസ് കണ്ട് രസിച്ചും

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ് : ഡോക്ടര്‍മാര്‍ തലച്ചോറില്‍ അതിസങ്കീര്‍ണമായ ശസ്ത്രക്രിയ നടത്തുമ്പോള്‍, രോഗി അതൊന്നുമറിയാതെ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് കണ്ടിരുന്നു. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലാണ് സംഭവം. 33 കാരനായ വരവര പ്രസാദിനെയാണ് ഉണര്‍ന്നിരിക്കെ ഡോക്ടര്‍മാര്‍ തലച്ചോര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. 

തലച്ചോറിന്റെ ഇടതുഭാഗത്തു വളര്‍ന്ന ഗ്ലിയോമ  ട്യൂമര്‍ നീക്കം ചെയ്യുന്നതിനായാണ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. ഡോക്ടര്‍മാര്‍ അതിസങ്കീര്‍ണമായ ശസ്ത്രക്രിയയില്‍ മുഴുകിയപ്പോള്‍, രോഗിയായ വരവരപ്രസാദ്, ടിവി ഷോ ബിഗ് ബോസും, സയന്‍സ് ഫിക്ഷന്‍ സിനിമ അവതാറും കണ്ട് രസിക്കുകയായിരുന്നു. 

2016 ലും  പ്രസാദിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിട്ടുണ്ട്. തലച്ചോര്‍ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗമുക്തനായി വരവര പ്രസാദ് ശനിയാഴ്ച വീട്ടിലേക്ക് മടങ്ങി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

ചേട്ടാ... ചേട്ടന്‍റെ നോട്ടം, ഉഫ്; ടൊവിനോയുടെ 'നടികർ' ട്രെയിലർ എത്തി

പെരുമാറ്റച്ചട്ട ലംഘനം: ഇഷാന്‍ കിഷന് പിഴശിക്ഷ

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി, ഒരാൾ കസ്റ്റഡിയിൽ

സുഹൃത്തുക്കളുമായി എപ്പോഴും വിഡിയോകോൾ; ഭാര്യയുടെ കൈ വെട്ടി ഭർത്താവ്