ദേശീയം

സിബിഎസ്ഇ പരീക്ഷ; തിയതി സംബന്ധിച്ച പ്രചാരണം വ്യാജം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി:  പരീക്ഷകളുടെ തിയതി പ്രഖ്യാപിച്ചെന്ന പ്രചാരണം വ്യാജമെന്ന് സിബിഎസ്ഇ. പന്ത്രണ്ടാം ക്ലാസിലെ പ്രാക്ടിക്കൽ പരീക്ഷകൾക്കുള്ള ഏകദേശ തീയതി പ്രഖ്യാപിച്ചെന്നായിരുന്നു പ്രചാരണം. 

ജനുവരി ഒന്നിനു തുടങ്ങി ഫെബ്രുവരി 8 വരെ പരീക്ഷ നടക്കുമെന്നാണ് പ്രചരിച്ചത്. സിബിഎസ്ഇയുടെ പേരിൽ സമൂഹമാധ്യമങ്ങളിലും മറ്റും ഇത് വ്യാപകമായി  പ്രചരിച്ചു. എന്നാൽ, ഇതു വ്യാജമാണെന്നു ബോർഡ് സെക്രട്ടറി അനുരാഗ് ത്രിപാഠി അറിയിച്ചു. ‌

പരീക്ഷാ നടത്തിപ്പ് എങ്ങനെ വേണമെന്നു പരിശോധിക്കുകയാണ്. ബോർഡ് പരീക്ഷകൾ ഉറപ്പായും നടക്കുമെന്നും, തീയതി വൈകാതെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത