ദേശീയം

'നിവാര്‍' അതിതീവ്ര ചുഴലിക്കാറ്റായി; ചെന്നൈ വിമാനത്താവളം അടച്ചു; റെഡ് അലര്‍ട്ട്;  വരുന്നു പുതിയ ന്യൂനമര്‍ദ്ദം

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: നിവാര്‍ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറി. മാറിയ കാലവസ്ഥാ സാഹചര്യത്തെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളം അടച്ചു. ഇന്ന് രാത്രി 7 മുതല്‍ രാവിലെ 7വരെയാണ് വിമാനത്താവളം അടച്ചത്. തമിഴ്‌നാട്, പുതുച്ചേരി സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

അതേസമയം നിവാര്‍ ചുഴലിക്കാറ്റിനു പിറകെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം നവംബര്‍ 29ഓടെ രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് നിവാര്‍ ചുഴലിക്കാറ്റിന്റെ പാത പിന്തുടരാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്

തമിഴ്‌നാട് തീരത്തേക്ക് അതിവേഗം നീങ്ങുന്ന 'നിവാര്‍' ചുഴലിക്കാറ്റ് ഇന്ന് അര്‍ദ്ധരാത്രിയോടെയോ നാളെ പുലര്‍ച്ചെയോ തീരത്ത് ആഞ്ഞടിക്കാന്‍ സാധ്യത. ഓഖി ആഞ്ഞടിച്ച 2017-ലേതിന് സമാനമായ കാലാവസ്ഥാ സാഹചര്യങ്ങളാണ് തമിഴ്‌നാട് തീരത്ത് കാണപ്പെടുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളില്‍ നിന്ന് മുപ്പതിനായിരത്തോളം പേരെയും പുതുച്ചേരിയില്‍ നിന്ന് ഏഴായിരം പേരെയും ഒഴിപ്പിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്