ദേശീയം

'ധൈര്യമുണ്ടെങ്കില്‍ അറസ്റ്റ്  ചെയ്യൂ; ജയിലില്‍ നിന്ന് തൃണമൂല്‍ വിജയം ഉറപ്പാക്കും'; ബിജെപിയെ വെല്ലുവിളിച്ച് മമത

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത:  നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ ബിജെപിയെ വെല്ലുവിളിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സംസ്ഥാനത്ത് വ്യാപകമായ നുണപ്രചരിപ്പിക്കുയാണ് ബിജെപി ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും വലിയ ശാപമാണ് ബിജെപിയെന്നും മമത പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങള്‍ക്ക ശേഷം പാര്‍ട്ടി സംഘടിപ്പിച്ച ബഹുജന റാലിയില്‍ സംസാരിക്കുകയായിരുന്നു മമത. 

ധൈര്യമുണ്ടെങ്കില്‍ തന്നെ അറസ്റ്റ് ചെയ്ത് ജയിലില്‍ ഇടാന്‍ ബിജെപിയെ മമത വെല്ലുവിളിച്ചു. ജയിലില്‍ നിന്ന് തൃണമൂലിന്റെ വിജയം ഉറപ്പാക്കുമെന്ന് മമത കൂട്ടിച്ചേര്‍്ത്തു. ബംഗാളിലെ 294 മണ്ഡലങ്ങളിലേക്കുളള നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തവര്‍ഷം ഏപ്രില്‍ മെയ് മാസത്തിലാണ്. തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ വിലയ്ക്ക് വാങ്ങാനാണ് ബിജെപി ശ്രമിക്കുന്നത്. എന്നാല്‍ എംഎല്‍എമാരുടെ പേര് വെളിപ്പെടുത്താന്‍ മമത തയ്യാറായിട്ടില്ല. ബിജെപി അധികാരത്തില്‍ വരുമെന്ന വ്യാമോഹത്തിലാണ് അവരുടെ പ്രവര്‍ത്തനമെന്നും മമത പറഞ്ഞു. 

ബിജെപി ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ല. നുണകളുടെ കൂമ്പാരമാണെന്നും മമത പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്ത് എത്തിയപ്പോള്‍ നാരദ സ്റ്റിങ് ഓപ്പറേഷനും ശാരദ അഴിമതിയെയും പറ്റി പറയുകയാണെന്നും മമത പറഞ്ഞു. ഒരു കാര്യം വ്യക്തമായി പറയുന്നു. ബിജെപിയെയും ഒരൂ ഏജന്‍സിയെയും താന്‍ ഭയക്കുന്നില്ല. അവര്‍ക്ക് ധൈര്യമുണ്ടെങ്കില്‍ തന്നെ പിടിച്ച് ജയിലില്‍ ഇടാം. ജയിലില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വിജയം ഉറപ്പാക്കുമെന്നും മമത പറഞ്ഞു. സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തില്ലെന്നും മികച്ച ഭൂരിപക്ഷത്തില്‍ വീണ്ടും അധികാരത്തിലെത്തുമെന്നും മമത പറഞ്ഞു. സംസ്ഥാനത്ത് 2011 മുതല്‍ തൃണമൂല്‍ സര്‍ക്കാരാണ് ഭരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍