ദേശീയം

ഓര്‍മ്മ നഷ്ടപ്പെട്ട അമ്മയെ പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി മകന്‍; ഹൃദ്യം ഈ കൂടിച്ചേരല്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഓര്‍മ്മ നഷ്ടപ്പെട്ട അമ്മയെ പതിനഞ്ച് വര്‍ഷത്തിന് ശേഷം തിരികെ കിട്ടിയ സന്തോഷത്തിലാണ് 22വയസ്സുകാരനായ മിത്രജിത് ചൗധരി. സോഷ്യല്‍ മീഡിയയോടും പുനരധിവാസ കേന്ദ്രത്തിനോടും നന്ദി പറയുകയാണ് മിത്രജിത് ചൗധരി. 

'നീ ഒരുപാട് വളര്‍ന്നുപോയി' വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുകിട്ടിയ മകനെ കെട്ടിപ്പിടിച്ച് രമാദേവി പറഞ്ഞു. ഒരുദിവസം അമ്മയെ കണ്ടെത്തുമെന്ന് തനിക്ക് ഉറച്ച വിശ്വാസമുണ്ടൊയിരുന്നു എന്ന് മിത്രജിത്തും പറഞ്ഞു. 

മിത്രജിത്തിന് ഏഴ് വയസ്സുമാത്രം പ്രായമുള്ളപ്പോഴാണ് അച്ഛനോട് വഴക്കിട്ട് അമ്മ രമാദേവി കൊല്‍ക്കത്തയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയത്. അഭിഭാഷകയായ രമാദേവി പിന്നീട് സുപ്രീംകോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു. എന്നാല്‍ പതിയെ ഓര്‍മ്മ നഷ്ടപ്പെട്ട ഇവര്‍ അഭയകേന്ദ്രത്തിലാണ് പിന്നീട് താമസിച്ചത്. ഹോപ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ എത്തിയ രമാദേവിക്ക് മകന്റെ പേര് മാത്രമേ ഓര്‍മ്മയുണ്ടായിരുന്നുള്ളു. 

രമദേവിയുടെ മകനെ കണ്ടെത്താന്‍ ദൗത്യം ഏറ്റെടുത്ത സംഘടന ഫെയ്‌സ്ബുക്കിലൂടെയും അല്ലാതെയും തിരിച്ചല്‍ ആരംഭിച്ചു. സോഷ്യല്‍ മീഡിയ വഴി ഒരു വലിയകൂട്ടം യുവാക്കളും സഹായത്തിനെത്തി. അങ്ങനെ മിത്രജിത്തിനെ കണ്ടെത്തുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത; കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍

അപകടം ഒഴിവാക്കാം, എന്താണ് സ്‌പെയ്‌സ് കുഷന്‍?; ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു