ദേശീയം

അടിച്ചു പൂസായപ്പോള്‍ മോദിയോട് 'കട്ടക്കലിപ്പ്' ; കൊല്ലുമെന്ന് പൊലീസില്‍ ഭീഷണി, കുടുങ്ങി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലാണ് ഇയാള്‍ പ്രധാനമന്ത്രിക്കെതിരെ ഭീഷണി മുഴക്കിയതെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി. 

പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ഭീഷണി സന്ദേശം ലഭിച്ചതോടെ പൊലീസ് ജാഗരുകരായി. അന്വേഷണവും തുടങ്ങി. 

ടവര്‍ ലൊക്കേഷന്‍ വെച്ച് നടത്തിയ അന്വേഷണത്തില്‍ ഡല്‍ഹി ദക്ഷിണപുരി പ്രദേശത്തെ അംബേദ്കര്‍ നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് കോള്‍ ലഭിച്ചതെന്ന് കണ്ടെത്തി. 

തുടര്‍ന്ന് ഇയാളുടെ വീട് കണ്ടെത്തുകയും, ഭീഷണി മുഴക്കിയ ആളെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. മദ്യപിച്ച് തീരെ അവശനിലയിലായിരുന്നു ഇയാള്‍. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്