ദേശീയം

ബൈക്കിലെത്തിയ രണ്ടംഗസംഘം വനിതാ ഡോക്ടറുടെ വാഹനം തടഞ്ഞു;  തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി;  മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് രക്ഷപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

പറ്റ്‌ന: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വനിതാ ഡോക്ടറെ തൂക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി. പറ്റ്‌നയിലാണ് സംഭവം. ബൈക്കിലെത്തിയ സംഘം സീതാമര്‍ഹിയിലെ ഒരു നഴ്‌സിങ് ഹോമില്‍ നിന്ന് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന് ഡോ. ഡെയ്‌സി ജയ്‌സാളിനെയാണ് തട്ടിക്കൊണ്ടുപോയത്.

ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം. വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ രണ്ടംഗസംഘം ഡോക്ടറുടെ വാഹനം തടയുകയായിരുന്നു. തോക്ക് ചൂണ്ടി ഡ്രൈവറെ ഭീഷണിപ്പെടുത്തിയ ശേഷം കാറില്‍ കയറിയ സംഘം ഡ്രൈവറോട് സമീപ ജില്ലയായ മധുവാനിയിലേക്ക് പോകാന്‍ ആവശ്യപ്പെടുകയായിരുന്നു.

സംഭവത്തിന് ദൃക്‌സാക്ഷികളായവര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഡോക്ടറെ കണ്ടെത്തി. പൊലീസിനെ കണ്ട ഉടനെ പ്രതികള്‍ വാഹനത്തില്‍ നിന്ന് ഓടി രക്ഷപ്പെട്ടു.പ്രതികള്‍ക്കായി തിരിച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍