ദേശീയം

ത്രിപുരയില്‍ ഇടത് പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ വ്യാപക ആക്രമണം; സിപിഐ ആസ്ഥാനം തകര്‍ത്തു, സിപിഎം ഓഫീസുകള്‍ക്ക് തീയിട്ടു

സമകാലിക മലയാളം ഡെസ്ക്

അഗര്‍ത്തല: ദേശീയ പണിമുടക്കിനിടെ ത്രിപുരയില്‍ വ്യാപക ആക്രമണം. സിപിഐ സംസ്ഥാന ആസ്ഥാന മന്ദിരം ജുനുദാസ് ഭവന്‍ ബിജെപി പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു. സിഐടിയു, എസ്‌യുസിഐ എന്നിവയുടെ സംസ്ഥാന ഓഫീസുകളും അക്രമി സംഘം നശിപ്പിച്ചു. 

സ്ബറൂണില്‍ സിപിഎമ്മിന്റെ നാല് പാര്‍ട്ടി ഓഫീസുകള്‍ക്ക് തീയിട്ടു. ആക്രമണത്തിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് സിപിഐ, സിപിഎം സംഘടനകള്‍ ആരോപിച്ചു. 

സംഘര്‍ഷത്തില്‍ ഒരു സിപിഎം പ്രവര്‍ത്തകനും മാധ്യമപ്രവര്‍ത്തകനും ഗുരുതരമായി പരിക്കേറ്റു. പണിമുടക്കില്‍ നിശ്ചലമായ ബസ് സ്റ്റാന്റിന്റെ ചിത്രമെടുത്തതിനാണ് മാധ്യമപ്രവര്‍ത്തകനായ ഷരീഫ് അഹമ്മദിനെ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദിച്ചതെന്ന് നോര്‍ത്ത് ഈസ്റ്റ് നൗ റിപ്പോര്‍ട്ട് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്