ദേശീയം

അതിര്‍ത്തിയില്‍ കര്‍ഷകരുമായി 'ഏറ്റുമുട്ടി' പൊലീസ്; പഞ്ചാബ്, ഹരിയാന മുഖ്യമന്ത്രിമാര്‍ തമ്മില്‍ വാക്‌പോര് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന് എതിരെ ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്ത കര്‍ഷകരെ തടഞ്ഞ നടപടിയില്‍ പഞ്ചാബ്, രിയാന മുഖ്യമന്ത്രിമാര്‍ തമ്മില്‍ വാക്‌പോര്. എന്തിനാണ് മനോഹര്‍ ലാല്‍ ഘട്ടര്‍ സര്‍ക്കാര്‍ കര്‍ഷകരെ തടഞ്ഞതെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ചോദിച്ചു. ഹരിയാന മുഖ്യമന്ത്രിയുടെ നീക്കം ജനാധിപത്യവിരുദ്ധവും ഭരണഘടനവിരുദ്ധവുമാണ് എന്ന് അമരീന്ദര്‍ സിങ് പറഞ്ഞു.

എന്നാല്‍ ഇതിനെതിരെ രംഗത്തെത്തിയ ഘട്ടര്‍, നിഷ്‌കളങ്കരായ കര്‍ഷകരെ പ്രകോപിപ്പിക്കുന്നതില്‍ നിന്ന് പിന്‍മാറണമെന്ന് അമരീന്ദര്‍ സിങിനോട് ആവശ്യപ്പെട്ടു. താങ്ങുവിലയില്‍ എന്തെങ്കിലും തകരാറ് സംഭവിക്കുകയാണെങ്കില്‍ താന്‍ രാഷ്ട്രീയം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്നുദിവസമായി പഞ്ചാബ് മുഖ്യമന്ത്രിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് നടന്നില്ലെന്നും ഘട്ടര്‍ കൂട്ടിച്ചേര്‍ത്തു. 

ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തിയ കര്‍ഷകരെ ഹരിയാന അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് കര്‍ഷകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. കര്‍ഷകര്‍ക്ക് നേരെ ടിയര്‍ ഗ്യാസുകളും ജല പീരങ്കിയും പ്രയോഗിച്ച പൊലീസ്, ലാത്തി ചാര്‍ജ് നടത്തി. പതിനായിരത്തോളം വരുന്ന കര്‍ഷകരാണ് പഞ്ചാബില്‍ നിന്ന് ഹരിയാന അതിര്‍ത്തിയില്‍ എത്തിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു

ചേട്ടാ... ചേട്ടന്‍റെ നോട്ടം, ഉഫ്; ടൊവിനോയുടെ 'നടികർ' ട്രെയിലർ എത്തി

പെരുമാറ്റച്ചട്ട ലംഘനം: ഇഷാന്‍ കിഷന് പിഴശിക്ഷ

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി, ഒരാൾ കസ്റ്റഡിയിൽ