ദേശീയം

ഇന്നലെയും രോഗമുക്തരേക്കാള്‍ കൂടുതല്‍ രോഗികള്‍; 43,082 പേര്‍ക്കു കൂടി കോവിഡ്,  വൈറസ് ബാധിതരുടെ എണ്ണം 93 ലക്ഷം കടന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെയും കോവിഡ് രോഗമുക്തരേക്കാള്‍ കൂടുതല്‍ കോവിഡ് ബാധിതര്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,379 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 43,082 പേര്‍ക്കു വൈറസ് ബാധ സ്ഥിരീകരിച്ചു.

ഇന്നലത്തേത് ഉള്‍പ്പെടെ ഇന്ത്യയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 93,09,788 ആയി. 492 പേരാണ് ഇന്നലെ മാത്രം കോവിഡ് മൂലം മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 1,35,715 ആയി. 

നിലവില്‍ 4,55,555 പേരാണ് കോവിഡ് ബാധിച്ചു ചികിത്സയില്‍ ഉള്ളത്. 87,18,517 പേര്‍ ഇതുവരെ രോഗമുക്തി നേടിയെന്ന കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍