ദേശീയം

സ്ഥിതി കൂടുതൽ വഷളാകുന്നു ; 60 ശതമാനം പേരും മാസ്‌ക് ധരിക്കുന്നില്ല ; കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി : കോവിഡ് വ്യാപനത്തില്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. നേരത്തെയുള്ളതിനേക്കാള്‍ സ്ഥിതി വഷളാകുന്നു. കര്‍ശന നടപടികളാണ് വേണ്ടത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലാണ് രോഗം കൂടുതലെന്നും കോടതി പറഞ്ഞു. 

നിലിലെ കോവിഡ് വ്യാപനത്തിന്റെ പൊതുസാഹചര്യം വിലയിരുത്തിക്കൊണ്ടാണ് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷണങ്ങള്‍ നടത്തിയത്. രാഷ്ട്രീയപാര്‍ട്ടികളുടെ സമ്മേളനങ്ങളും ആഘോഷപരിപാടികളും നിരന്തരം നടക്കുന്നത് കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വിവിധ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ടെങ്കിലും സംസ്ഥാനങ്ങള്‍ ഇത് ഫലപ്രദമായി നടപ്പാക്കുന്നുണ്ടോ എന്ന് കോടതി സംശയം പ്രകടിപ്പിച്ചു. 

60 ശതമാനം ആളുകളും മാസ്‌ക് ധരിക്കാതെയാണ് പുറത്തിറങ്ങുന്നത്. അവശേഷിക്കുന്നവരില്‍ 30 ശതമാനം പേര്‍ മാസ്‌ക് ശരിയായി ധരിക്കാതെ, തൂക്കിയിടുന്ന പ്രവണതയും കാണുന്നുണ്ട്. പലരും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നില്ല. രാഷ്ട്രീയത്തിന് അതീതമായി സംസ്ഥാനങ്ങള്‍ സമയോചിതമായി പ്രവര്‍ത്തിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. 

ഇതിന് മറുപടിയായി രാജ്യത്തെ കോവിഡ് കസേുകളില്‍ 70 ശതമാനവലും 10 സംസ്ഥാനങ്ങളിലാണെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത കോടതിയെ അറിയിച്ചു. ഇതില്‍ കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളിലാണ് കോവിഡ് ഏറ്റവും കൂടുതലുള്ളത്. രാജ്‌കോട്ടിലെ കോവിഡ് ആശുപത്രിയില്‍ തീപിടുത്തം ഉണ്ടായി ആറുപേര്‍ മരിക്കാനിടയായത് ദാരുണമെന്ന് കോടതി അഭിപ്രായപ്പെട്ടു. 

ഏതെങ്കിലും തട്ടിക്കൂട്ട് റിപ്പോര്‍ട്ട് ഉണ്ടാക്കി ആരും കുറ്റക്കാരല്ലെന്ന തരത്തില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ അനുവദിക്കില്ലെന്നും കോടതി പറഞ്ഞു. അടിയന്തരമായി ഇടപെടണമെന്നും, കേന്ദ്രസര്‍ക്കാര്‍ തന്നെ ഗുജറാത്ത് ചീഫ് സെക്രട്ടറിയോട് വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി