ദേശീയം

​​ഖത്തറിൽ ജോലി തേടുന്നവർക്ക് സന്തോഷവാർത്ത, ഇന്ത്യയിലെ വിസാ സെന്ററുകളുടെ പ്രവർത്തനം അടുത്ത മാസം പുനഃരാരംഭിക്കും 

സമകാലിക മലയാളം ഡെസ്ക്

ദോഹ: ഇന്ത്യയിലെ ഖത്തർ വിസാ സെന്ററുകളുടെ പ്രവർത്തനം അടുത്ത മാസം പുനഃരാരംഭിക്കും. ഡിസംബർ മൂന്ന് മുതൽ വിസാ സെന്ററുകൾ പ്രവർത്തിക്കുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോവിഡിനെത്തുടർന്നാണ് വിസാ സെന്ററുകളുടെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചിരുന്നത്.

കൊച്ചി, മുംബൈ, ദില്ലി, കൊൽക്കത്ത, ലക്‌നൗ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലായി ഏഴ് വിസാ കേന്ദ്രങ്ങളാണ് ഇന്ത്യയിലുണ്ടായിരുന്നത്. നവംബർ 15 മുതൽ ഖത്തറിലേക്ക് വിദേശ തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് ആരംഭിച്ചതിന് പിന്നാലെയാണ് വിസാ സെന്ററുകളും തുറക്കുന്നത്. തൊഴിൽ കരാർ ഒപ്പുവെയ്‍ക്കൽ, ബയോമെട്രിക്  രജിസ്‍ട്രേഷൻ, മെഡിക്കൽ പരിശോധന തുടങ്ങിയ നടപടികളെല്ലാം നാട്ടിൽ നിന്നുതന്നെ വിസാ സെന്ററുകൾ വഴി പൂർത്തിയാക്കാൻ സാധിക്കും. 

പുതിയ തൊഴിൽ വിസയിൽ ഖത്തറിലേക്ക് പോകുന്നവർക്കും ക്വാറന്റീൻ അടക്കമുള്ള കോവിഡ് നിയന്ത്രണങ്ങൾ ബാധകമായിരിക്കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ