ദേശീയം

'ബിജെപിയുടെ വൈറസ് വീണ ഭൂമി മോചിപ്പിക്കണം',  ചാണകം തളിച്ച് ശൂചീകരിച്ച് തൃണമൂൽ കോൺഗ്രസ്  

സമകാലിക മലയാളം ഡെസ്ക്

കൊൽക്കത്ത: ബിജെപിയുടെ റാലിക്ക് പിന്നാലെ പാടം ചാണകം തളിച്ച് ശൂചീകരിച്ച് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ. 2021 തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭിർഭൂമിലെ സിയൂരിയിൽ ബിജെപി റാലി സംഘടിപ്പിച്ചിരുന്നു. ഇവിടെയാണ് തൃണമൂൽ പ്രവർത്തകർ ചാണകം തളിച്ചത്. 

ബിജെപിയുടെ വൈറസ് വീണ ഭൂമി മോചിപ്പിക്കാനാണ് ഞങ്ങൾ ഇത് ചെയ്തതെന്നാണ് തൃണമുൽ പ്രവർത്തകർ തങ്ങളുടെ പ്രവർത്തിയെക്കുറിച്ച് പറഞ്ഞത്. പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷിൻറെ ചിത്രത്തിലും പ്രവർത്തകർ ചാണകം തളിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയും ടിഎംസിയും കടുത്ത വാക്പോരിലാണ്. ടി‌എം‌സി പ്രവർത്തകരെ കോടികൾ വാഗ്ദാനം നൽകി മോഹിപ്പിച്ചതായി മുഖ്യമന്ത്രി മമത ബാനർജി നേരത്തെ ആരോപിച്ചിരുന്നു. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ 200 ൽ അധികം സീറ്റുകൾ ബിജെപിയുടെ അവകാശവാദം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്