ദേശീയം

ചത്തീസ്​ഗഢിൽ മാവോവാദികളുമായി ഏറ്റുമുട്ടൽ; സ്ഫോടനത്തിൽ കോബ്ര സൈനികന് വീരമൃത്യു

സമകാലിക മലയാളം ഡെസ്ക്

റായ്പുർ: ഛത്തീസ്ഗഢിൽ മാവോവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സിആർപിഎഫ് ജവാന് വീരമൃത്യു. മാവോവാദികൾക്കായി നടത്തിയ തിരച്ചിലിനിടെയുണ്ടായ സ്‌ഫോടനത്തിലാണ് ജവാൻ വീരമൃത്യു വരിച്ചത്. സിആർപിഎഫിന്റെ ഗൊറില്ല സേനാവിഭാഗമായ കോബ്രയിലെ സൈനികനാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അസിസ്റ്റന്റ് കമാൻഡന്റ് നിതിൻ ഭലെറാവു ഞായറാഴ്ച പുലർച്ചെ 3.30 ന് മരിച്ചതായി സിആർപിഎഫ് വക്താവ് അറിയിച്ചു.  

സുക്മ ജില്ലയിലെ ചിൻതൽനാർ വന മേഖലയ്ക്കടുത്ത് ശനിയാഴ്ച രാത്രി എട്ടരയോടെയാണ്‌ ഏറ്റുമുട്ടൽ നടന്നത്. ഒൻപത് സൈനികർക്ക് പരിക്കേറ്റു. കോബ്രയുടെ 206ാം ബറ്റാലിയൻ കമാൻഡോകൾക്കാണ് പരിക്കേറ്റത്. ഏറ്റുമുട്ടലുണ്ടായ സ്ഥലത്ത് നിന്ന് പരിക്കേറ്റ സൈനികരെ  ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി. 

സിആർപിഎഫും പൊലീസ് സേനയും സംയുക്തമായി മാവോവാദികൾക്കായി നടത്തിയ തിരച്ചിലിനിടെ സ്‌ഫോടകവസ്തു(ഐഇഡി) പൊട്ടിത്തറിക്കുകയായിരുന്നുവെന്ന് ബസ്തർ റേഞ്ച് ഐജി സുന്ദർരാജ് പി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം