ദേശീയം

71 വര്‍ഷത്തിന് ശേഷം; ഇത് ഡല്‍ഹി ഏറ്റവും തണുത്തുവിറച്ച നവംബര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 71 വര്‍ഷത്തിന് ശേഷം ഡല്‍ഹി ഏറ്റവും തണുത്തുവിറച്ച നവംബറാണ് കടന്നുപോകുന്നത്. 10.2 ആയിരുന്നു ഡല്‍ഹിയില്‍ ഈ മാസത്തെ ഏറ്റവും കുറഞ്ഞ താപനില. 71 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1949 നവംബറിലാണ് 10.2 സെല്‍ഷ്യസ് താപനില ഇതിന് മുന്‍പ് അടയാളപ്പെടുത്തിയത്. 

1949ന് മുന്‍പ് 1930ല്‍ ആണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. അന്ന് 8.9ആയിരുന്നു കുറഞ്ഞതാപനില എന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. 

സാധാരണ ഡല്‍ഹിയില്‍ നവംബര്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ താപനില 12.9 ആണ്. കഴിഞ്ഞവര്‍ഷം ഇത് 15 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. 2018ല്‍ 13.4, 2017ലും 16ലും 12.8 ആയിരുന്നു. കോവിഡ് വ്യാപനത്തിന്റെ മൂന്നാംഘട്ടിലാണ് ഡല്‍ഹി ഇപ്പോള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം