ദേശീയം

പുഴയില്‍ മുതലയുമായി ഏറ്റുമുട്ടല്‍, കരയില്‍ സിംഹക്കൂട്ടം നേര്‍ക്കുനേര്‍; കാട്ടുപോത്തിന്റെ അതിജീവനം ( വീഡിയോ) 

സമകാലിക മലയാളം ഡെസ്ക്

മിനിറ്റുകളുടെ വ്യത്യാസത്തില്‍ മുതലയുടെയും സിംഹ കൂട്ടത്തിന്റെയും ആക്രമണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് കാട്ടുപോത്ത്. പുഴ നീന്തി കടക്കുന്നതിനിടെയാണ് മുതലയുടെ ആക്രമണം നേരിട്ടത്. ഒരുവിധത്തില്‍ കരയില്‍ എത്തിയപ്പോള്‍ ചുറ്റും സിംഹങ്ങള്‍. ഇരുവരില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചുവന്നിരിക്കുകയാണ് കാട്ടുപോത്ത്.

സുശാന്ത നന്ദ ഐഎഫ്എസ് ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവെച്ച വീഡിയോയാണ് പ്രചരിക്കുന്നത്. കാട്ടുപോത്ത് പുഴ നീന്തി കടക്കുന്നതാണ് ആദ്യം ഭാഗം. കാട്ടുപോത്തിന്റെ പിന്നില്‍ മുതലയുണ്ട്. പിന്നീട് ഇരുവരും തമ്മില്‍ പൊരിഞ്ഞ പോരാട്ടം. ഒരുവിധത്തില്‍ മുതലയില്‍ നിന്ന് രക്ഷപ്പെട്ട് കരയ്ക്ക് കയറിയപ്പോഴാണ് കാട്ടുപോത്തിനെ ലക്ഷ്യമാക്കി സിംഹങ്ങള്‍ നില്‍ക്കുന്നത്.

തുടര്‍ന്ന് സിംഹങ്ങളുമായി ജീവന്മരണ പോരാട്ടം നടത്തുകയാണ് കാട്ടുപോത്ത്. അതിനിടെ കൂട്ടത്തില്‍ ഒന്നിന്റെ  രക്ഷയ്ക്കായി കാട്ടുപോത്തിന്റെ കൂട്ടം സഹായത്തിനായി എത്തി. സിംഹങ്ങള്‍ പിന്മാറുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ