ദേശീയം

കര്‍ഷക സമരം കോവിഡ് പരത്തും, സൂപ്പര്‍ സ്‌പ്രൈഡിന് കാരണമാകും; മുന്നറിയിപ്പുമായി വിദഗ്ധര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം കോവിഡ് സൂപ്പര്‍ സ്‌പ്രൈഡിന് കാരണമാകാമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. തുടര്‍ച്ചയായ അഞ്ചാംദിവസമാണ് കര്‍ഷകര്‍ ഹരിയാന- ഡല്‍ഹി അതിര്‍ത്തിയില്‍ പ്രക്ഷോഭം നടത്തുന്നത്. കൂട്ടംകൂടിയുള്ള ഈ സമരപരിപാടി വൈറസ് വ്യാപനത്തിന് അനുകൂലമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. അതിനാല്‍ ശക്തമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാവണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

നിലവില്‍ ദീപാവലിക്ക് ശേഷം ഡല്‍ഹിയില്‍ കോവിഡ് വ്യാപനം രൂക്ഷമാണ്. മറ്റൊരു കോവിഡ് തരംഗത്തിനാണ് ഡല്‍ഹി സാക്ഷ്യം വഹിക്കുന്നത്. അതിനിടെ, കര്‍ഷകര്‍ കൂട്ടംകൂടി സമരം ചെയ്യുന്നത് കോവിഡ് സൂപ്പര്‍ സ്‌പ്രൈഡിന് കാരണമാകാമെന്ന് പ്രമുഖ പൊതുമേഖല ആരോഗ്യ ഗവേഷണ സ്ഥാപനമായ ഐസിഎംആറിലെ പകര്‍ച്ചവ്യാധി വിഭാഗം തലവന്‍ സമീരന്‍ പാണ്ട മുന്നറിയിപ്പ് നല്‍കുന്നു. കോവിഡ് വ്യാപനം തടയുന്നതിന് കര്‍ശനമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം. കോവിഡ് വ്യാപനം തടയുന്നതിന് ശക്തമായ നടപടി സ്വീകരിച്ചില്ലായെങ്കില്‍ കര്‍ഷകര്‍ കൂട്ടംകൂടി സമരം ചെയ്യുന്നത് കോവിഡ് സൂപ്പര്‍ സ്‌പ്രൈഡിന് കാരണമാകാമെന്നും സമീരന്‍ പാണ്ട ഓര്‍മ്മിപ്പിച്ചു. 

ഇത്തരം കൂടിച്ചേരലുകള്‍ കോവിഡ് വ്യാപനത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതാണ്. കോവിഡ് പശ്ചാത്തലത്തില്‍ ഇത്തരത്തിലുള്ള പ്രക്ഷോഭ പരിപാടികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കരുതെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഏഷ്യ ആന്റ് ഒാഷ്യാനിയ പ്രസിഡന്റ് കെ കെ അഗര്‍വാള്‍ പറഞ്ഞു. 

ഇത്തരം കാര്യങ്ങളില്‍ എന്തിന് സുപ്രീംകോടതിയുടെ അനുമതിക്കായി കാത്തിരിക്കുന്നു?, പകര്‍ച്ചവ്യാധി നിയമം അനുസരിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച ചടങ്ങ്, കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ