ദേശീയം

പ്രിയങ്കയെയും രാഹുലിനെയും പൊലീസ് തടഞ്ഞു; കാല്‍നടയായി നേതാക്കള്‍ ഹാഥ്‌രസിലേക്ക് -വിഡിയോ

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹാഥ്‌രസില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടുകാരെ കാണാന്‍ യാത്ര തിരിച്ച കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് തടഞ്ഞു. യമുന എക്‌സ്പ്രസ് വേയില്‍ ഡല്‍ഹി-യുപി അതിര്‍ത്തിയിലാണ് പൊലീസ് ഇരുവരുടെയും വാഹനം തടഞ്ഞത്. വാഹനം തടഞ്ഞതിനത്തുടര്‍ന്ന് നേതാക്കള്‍ കാല്‍നടയായി ഹാഥ്‌രസിലേക്കു തിരിച്ചു.

പ്രിയങ്കയും രാഹുലും എത്തുന്നതിനു മുമ്പുതന്നെ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് നേതാക്കളുടെ യാത്ര പൊലീസ് തടഞ്ഞത്. ഒട്ടേറെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഒപ്പമാണ് പ്രിയങ്കയും രാഹുലും ഹാഥ്‌രസിലേക്കു നീങ്ങുന്നത്. 

ഹാഥ്‌രസിന്റെ അതിര്‍ത്തികള്‍ അടച്ചിരിക്കുകയാണെന്ന് നേരത്തെ പൊലീസ് അറിയിച്ചിരുന്നു. ''സിആര്‍പിസി 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചു പേരില്‍ കൂടുതല്‍ കൂട്ടം ചേരാന്‍ അനുവദിക്കില്ല. മാധ്യമങ്ങളെ ഉള്‍പ്പെടെ ആരെയും ഇവിടേക്കു കടത്തിവിടില്ല'' എസ്പി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ബോഡി ഷെയിമിങ് കമന്റുകൾ ചെയ്‌ത് തന്നെ വേദനിപ്പിക്കരുത്; അസുഖബാധിതയെന്ന് നടി അന്ന രാജൻ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

ടി20 ലോകകപ്പ്: ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകളും

സൂപ്പർഫാസ്റ്റ് കഴിപ്പ് വേണ്ട, പയ്യെ തിന്നാല്‍ ആരോ​ഗ്യം നീണ്ടകാലം നിൽക്കും