ദേശീയം

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ട്യൂഷന്‍; അധ്യാപകന് രോഗം, 14 കുട്ടികള്‍ക്കും വൈറസ് ബാധ 

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ട്യൂഷന്‍ ടീച്ചറുമായി സമ്പര്‍ക്കത്തിലായ 14 കുട്ടികള്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. വൈറസ് ബാധിതരായ കുട്ടികളെല്ലാം 12 വയസ്സില്‍ താഴെ പ്രായമുള്ളവരാണ്. കോവിഡ് പോസിറ്റീവ് ആയ ടീച്ചറുടെ ക്ലാസില്‍ എത്തിയവരാണ് പുതുതായി രോഗം സ്ഥിരീകരിച്ച കുട്ടികള്‍. 

ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ ഈ മാസം 25ന് കോവിഡ് മൂലം ഒരാള്‍ മരിച്ചതിനുപിന്നാലെ 250 പേരില്‍ പരിശോധന നടത്തിയപ്പോഴാണ് 39 പേര്‍ക്ക് രോഗമുള്ളതായി കണ്ടെത്തിയത്. ഇതില്‍ 14 പേര്‍ കുട്ടികളാണെന്ന് അധികൃതര്‍ അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ച കുട്ടകളെല്ലാം ഒരേ ട്യൂഷന്‍ ക്ലാസില്‍ പോയിരുന്നവരാണെന്നും കണ്ടെത്തി. 

കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ ട്യൂഷന്‍ ക്ലാസ് നടത്തിയതിന് അധ്യാപകന് നോട്ടിസ് നല്‍കിയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇയാളുടെ ഭാര്യ ഗര്‍ഭിണിയായിരിക്കെയാണ് വീട്ടില്‍ കുട്ടികളെയെത്തിച്ച് ട്യൂഷന്‍ നല്‍കിയിരുന്നത്. 

രാജ്യത്ത് ഏറ്റവുമധികം കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളില്‍ ഒന്നാണ് ആന്ധ്രാപ്രദേശ്. ഇവിടെ കോവിഡ് ബാധിതരുടെ എണ്ണം ഏഴ് ലക്ഷം കടന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍

സ്വിം സ്യൂട്ടില്‍ മോഡലുകള്‍: ലോകത്തെ ഞെട്ടിച്ച് സൗദി