ദേശീയം

യാത്രയ്ക്കിടെ അനാവശ്യമായി ബ്രേക്കിട്ടു, അനുചിതമായി സ്പര്‍ശിച്ചു; യുവതിയുടെ പരാതിയില്‍ ബൈക്ക് ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍ 

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബൈക്ക് ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍. ഈ മാസം 19ന് നടന്ന സംഭവത്തില്‍ 26കാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡ്രൈവറെ അറസ്റ്റ് ചെയ്തത്. കൊല്‍ക്കത്തയിലെ തില്‍ജാല എന്ന സ്ഥലത്താണ് സംഭവം. 

മൊബൈല്‍ ആപ്പ് വഴി പ്രവര്‍ത്തിക്കുന്ന ടാക്‌സി സേവനത്തിനായി ഇയാള്‍ വ്യാജ തിരിച്ചറിയല്‍ രേഖയാണ് ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി. രണ്ട് വര്‍ഷം മുമ്പ് ജോലി നഷ്ടപ്പെട്ട ഒരാളുടെ ഐഡി കാര്‍ഡ് ആണ് അറസ്റ്റിലായ ഡ്രൈവര്‍ ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ബെഹാലയിലുള്ള വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് യുവതിക്ക് ദുരനുഭവമുണ്ടായത്. യാത്രയിലുടനീളം ഡ്രൈവര്‍ അനാവശ്യമായി ബ്രേക്ക് പിടിച്ചെന്നും ദുരുദ്ദേശത്തോടെ യുവതിയെ സ്പര്‍ശിച്ചതായും പരാതിയില്‍ പറയുന്നു. 

തിരിച്ചറിയല്‍ കാര്‍ഡിലെ യഥാര്‍ത്ഥ ഉടമയുടെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്. യാത്ര ബുക്ക് ചെയ്യാനായി ഉപയോഗിച്ച് മൊബൈല്‍ നമ്പര്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലായിരുന്നു അറസ്റ്റ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു