ദേശീയം

തടഞ്ഞ് പൊലീസ്; ഹാഥ്‌രസിലേക്ക് നടന്നു പോയി ചന്ദ്രശേഖര്‍ ആസാദ് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഹാഥ്‌രസില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ ഉത്തര്‍ പ്രദേശ് പൊലീസ് തടഞ്ഞു. കാറിലെത്തിയ ആസാദിനെ പൊലീസ് തടയുകയായിരുന്നു. ഇതേത്തുടര്‍ന്ന് അദ്ദേഹം ഗ്രാമത്തിലേക്ക് നടന്നുപോയി. 

ഹാഥ്‌രസ് കൊലപാതകത്തില്‍ യുപി ഇന്നും സംഘര്‍ഷഭരിതമാണ്. ഗ്രാമത്തിലേക്ക് കടക്കാന്‍ ശ്രമിച്ച സമാജ്‌വാദി പാര്‍ട്ടി, ആര്‍എല്‍ഡി പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞത് സംഘര്‍ഷിത്തിനിയകാക്കി. പൊലീസും പ്രവര്‍ത്തകരും റോഡില്‍ ഏറ്റുമുട്ടി. പ്രവര്‍ത്തകര്‍ വനിതാ പൊലീസിനെ അടക്കം മര്‍ദിച്ചെന്നാണ് പൊലീസ് ആരോപിക്കുന്നത്. 

കഴിഞ്ഞദിവസം കോണ്‍ഗ്രസ് നേതാക്കളാടയ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചിരുന്നു. കോണ്‍ഗ്രസ് എംപിമാരോടും ആയിരക്കണകക്കിന് പ്രവര്‍ത്തകരോടും ഒപ്പം നോയിഡയിലെത്തിയ സംഘത്തിലെ രാഹുല്‍ ഉള്‍പ്പെടയുള്ള അഞ്ച് പേര്‍ക്ക് മാത്രമാണ് ഗ്രാമത്തിലേക്ക് പോകാന്‍ പൊലീസ് അനുമതി നല്‍കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും