ദേശീയം

അവര്‍ക്ക് എന്റെ മകനോട് വലിയ സ്‌നേഹമാണ്; ഇടയ്‌ക്കൊക്കെ വരും!; സിബിഐ റെയ്ഡില്‍ ഡി കെയുടെ അമ്മ

സമകാലിക മലയാളം ഡെസ്ക്

കേന്ദ്ര അന്വേഷണ ഏജന്‍സികളായ സിബിഐയ്ക്കും ഇന്‍കം ടാക്‌സിനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും തന്റെ മകനെ വലിയ ഇഷ്ടമാണെന്ന് കോണ്‍ഗ്രസ് കര്‍ണാടക സംസ്ഥാന അധ്യക്ഷന്‍ ഡി കെ ശിവകുമാറിന്റെ അമ്മ. ഡി കെ ശിവകുമാറിന്റെ വീട്ടില്‍ സിബിഐ റെയ്ഡ് നടത്തിയത് അറിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകരോടാണ് അമ്മ ഗൗരമ്മ ഇത് പറഞ്ഞത്.

'സിബിഐ, ഇന്‍കം ടാക്‌സ്, ഇഡി ഇവര്‍ക്കൊക്കെ എന്റെ മകനെ വലിയ ഇഷ്ടമാണ്. അവര്‍ ഇടയ്ക്ക് ഇടയ്ക്ക് വരും. അവര്‍ പരിശോധിച്ചോട്ടെ, ആവശ്യമുള്ളത് എടുത്തോട്ടെ. പക്ഷേ അവര്‍ക്ക് ഒന്നും കിട്ടുന്നില്ല'- ഗൗരമ്മ പറഞ്ഞു.

അനധികൃത സ്വത്ത് സമ്പാദന കേസിലാണ് ഡി കെ ശിവകുമാറിന്റെ വീട്ടില്‍ സിബിഐ റെയ്ഡ് നടത്തിയത്. ശിവകുമാറിന്റെയും സഹോദരന്റെയും വീടുകളില്‍ നിന്ന് അമ്പത് ലക്ഷം രൂപ കണ്ടെടുത്തെന്ന് സിബിഐ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

തിങ്കളാഴ്ച രാവിലെയാണ് ശിവകുമാറിന്റെ ബെഗംളൂരുവിലുള്ള വീട്ടില്‍ സിബിഐ സംഘമെത്തിയത്. ശിവകുമാറിന്റെ നേതൃത്വത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ച നടന്നുകൊണ്ടിരുന്ന സമയത്താണ് സിബിഐ റെയ്ഡ് നടത്തിയതെന്ന്  കോണ്‍ഗ്രസ് വക്താവ് സൂരജ് ഉര്‍സ് പറഞ്ഞു.

അതേസമയം, റെയ്ഡിന് എതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. ശിവകുമാറിന് വീടിന് മുന്നിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്