ദേശീയം

ഹാഥ്‌രസ്‌ കേസിലെ പ്രതികൾ‌ക്ക് വേണ്ടി ​​ഹാജരാകുന്നത് നിർഭയ കേസിലെ പ്രതികൾക്കായി വാദിച്ച അഭിഭാഷകൻ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: നിർഭയ കേസിലെ പ്രതികൾക്കു വേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകൻ എപി സിങ് ഹാഥ്‌രസ്‌ കേസിലെ പ്രതികൾക്കു വേണ്ടിയും കോടതിയിലെത്തും. ഹാഥ്‌രസിൽ ദളിത് വിഭാഗത്തിൽപ്പെട്ട 19-കാരി കൂട്ടബലാത്സംഗത്തിനും ക്രൂരപീഡനത്തിനും ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് നീക്കം.

അഖില ഭാരതീയ ക്ഷത്രിയ മഹാസഭയാണ് എപി സിങിനെ കേസ് ഏൽപ്പിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കി. സംഘടനയുടെ ദേശീയ അധ്യക്ഷനും മുൻ കേന്ദ്ര മന്ത്രിയുമായ രാജാ മാൻവേന്ദ്ര സിങ്ങാണ് ഹാഥ്‌രസ് പ്രതികൾക്കു വേണ്ടി ഹാജരാകാൻ എപി സിങ്ങിനോട് ആവശ്യപ്പെട്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു. 

'മേൽജാതിക്കാരെ' അപകീർത്തിപ്പെടുത്താൻ എസ്‌സി- എസ്ടി വിഭാഗക്കാരെ ദുരുപയോഗപ്പെടുത്തുകയാണെന്നും ഇത്തരം നീക്കങ്ങൾ രജ്പുത് വിഭാഗത്തിന് വേദനയുണ്ടാക്കിയെന്നും സംഘടന അവകാശപ്പെടുന്നു. വക്കീൽ ഫീസായി നൽകാൻ വൻ തുക തന്നെ സംഘടന പിരിച്ചെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ