ദേശീയം

കുറഞ്ഞ വിനിമയ നിരക്കില്‍ ഡോളര്‍ തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം, യുവാവില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി, 24കാരനും ഭാര്യയും അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കുറഞ്ഞ വിനിമയ നിരക്കില്‍ ഡോളര്‍ തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം നല്‍കി യുവാവിനെ കബളിപ്പിച്ച ദമ്പതികള്‍ അറസ്റ്റില്‍. 24 വയസ്സുളള യുവാവും ഭാര്യയുമാണ് ഡല്‍ഹി പൊലീസിന്റെ പിടിയിലായത്.

ഡല്‍ഹിയിലെ ലക്ഷ്മി നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഗാസിയബാദില്‍ താമസിക്കുന്ന ഷഹബാസിനെയും 22 വയസുളള ഭാര്യയെയുമാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് നാലിനാണ് പണം തട്ടിയെന്ന് പറഞ്ഞ് യുവാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

സ്ത്രീ ഉള്‍പ്പെടെ ചില അജ്ഞാതര്‍ ചേര്‍ന്ന്് നാലുലക്ഷം രൂപ തട്ടിയെന്നാണ് പരാതിയില്‍ പറയുന്നത്. കുറഞ്ഞ വിനിമയനിരക്കില്‍ ഡോളര്‍ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. പരാതിയിന്മേല്‍ റെയ്ഡ് നടത്തിയതിന് ശേഷമാണ് ഇവരെ പിടികൂടിയത്. തട്ടിപ്പിലൂടെ സമാഹരിച്ച പണം ഉപയോഗിച്ച് വാങ്ങിയ ബൈക്ക് പൊലീസ് പിടിച്ചെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും

'ശിക്ഷിക്കാനുള്ള തെളിവുണ്ട്', പി ജയരാജന്‍ വധശ്രമക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്