ദേശീയം

ദിവസം എട്ടുമണിക്കൂര്‍ പ്രയത്‌നം; 21,615 അടി ഉയരത്തില്‍ ഇന്ത്യന്‍ പതാക പാറിച്ച് ഐടിബിപി; ഗംഗോത്രി ദൗത്യം വിജയം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 21,615 അടി ഉയരമുള്ള ഗംഗോത്രി 2 കൊടുമുടി കീഴടക്കി ഐടിബിപി സംഘം. സെപ്റ്റംബര്‍ 26നാണ് സംഘം കൊടുമുടി കീഴടക്കിയതെന്ന് ഐടിബിപി വ്യക്തമാക്കി. ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്‌സിലെ ഡെറാഡൂണ്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നുള്ള ഒന്‍പതംഗ സംഘമാണ് കൊടുമുടി കീഴടക്കിയത്. ദിവസം എട്ട് മണിക്കൂര്‍ പര്‍വതാരോഹണം നടത്തിയാണ് സംഘം ലക്ഷ്യ സ്ഥാനത്തെത്തിയത്. 

ഡെപ്യൂട്ടി കമാന്‍ഡര്‍ ദീപേന്ദര്‍ സിങ് മാനിന്റെ നേതൃത്വത്തിലായിരുന്നു ദൗത്യം. അസിസ്റ്റന്റ് കമാന്‍ഡന്റ് ഭീം സിങ്, ഹെഡ് കോണ്‍സ്റ്റബിള്‍ രാജേഷ് ചന്ദ്ര റാമോല, കോണ്‍സ്റ്റബിള്‍മാരായ പ്രദീപ് പന്‍വാര്‍, സന്‍തേന്ദര്‍ കുംദി, ഹരീന്ദര്‍ സിങ്, അശോക് സിങ് റാണ, അരുണ്‍ പ്രസാദ്, ഗോവിന്ദ് പ്രസാദ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. 

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഐടിബിപി സംഘം വലിയ ദൗത്യം ഏറ്റെടുത്ത് വിജയിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.  പര്‍വതാരോഹണം നടത്താന്‍ ഏറ്റവും ബുദ്ധമുട്ടുള്ള കൊടുമുടികളില്‍ ഒന്നാണ് ഗംഗോത്രി.  ഹിമാചല്‍ പ്രദേശിലാണ് ഗംഗോത്രി കൊടുമുടി സ്ഥിതി ചെയ്യുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു