ദേശീയം

17 വയസുകാരിയെ അയല്‍വാസി ഒന്നരവര്‍ഷമായി ബലാത്സംഗം ചെയ്തു; പരാതിയുമായി പെണ്‍കുട്ടിയുടെ അമ്മ

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: പതിനേഴുകാരിയെ അയല്‍വാസിയായ യുവാവ് ഒന്നരവര്‍ഷമായി നിരവധി തവണ ബലാത്സംഗം ചെയ്തതായി പരാതി. ഇരുപതുകാരനായ യുവാവിനെതിരെ പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയല്‍ പൊലീസ് കേസെടുത്തു.

കഴിഞ്ഞ ഒന്നരവര്‍ഷമായി തന്റെ 17 വയസുള്ള മകളെ അയല്‍വാസി നിരവധി തവണ ബലാത്സംഗം ചെയ്തതായി പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതില്‍ പറയുന്നതായി  പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ യുവാവിനെതിരെ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തതായും പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് അയച്ചതായും പ്രതിയെ പിടികൂടാന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍'; സ്മാരകമന്ദിരം എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

ലൈംഗികാരോപണത്തില്‍ മോദിയുടെ പേര് പറഞ്ഞാല്‍ നൂറ് കോടി; ശിവകുമാറിനെതിരെ ബിജെപി നേതാവ്

ജി പി ഹിന്ദുജ ബ്രിട്ടനിലെ ഏറ്റവും സമ്പന്നന്‍, ഋഷി സുനകിന്റെ സമ്പത്തിലും വര്‍ധന

'ബുദ്ധിയാണ് സാറെ ഇവന്റെ മെയിൻ!' ഉത്തരക്കടലാസ് കണ്ട് കണ്ണുതള്ളി അധ്യാപിക, അ‍ഞ്ച് മാർക്ക് കൂടുതൽ; വൈറൽ വിഡിയോ

'എകെജി സെന്ററില്‍ എത്തിയപ്പോഴേക്കും സമരം അവസാനിപ്പിച്ചിരുന്നു; സോളാറില്‍ ഇടനിലക്കാരനായിട്ടില്ല'