ദേശീയം

90 കിലോമീറ്റര്‍ ട്രോളി വലിച്ചു; കബീറിന്റെ തീവ്രപ്രയത്‌നം വിഫലം; കാന്‍സര്‍രോഗിയായ ഭാര്യയെ രക്ഷിക്കാനായില്ല

സമകാലിക മലയാളം ഡെസ്ക്


ഭുവനേശ്വര്‍: പണം ഇല്ലാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് 90 കിലോമീറ്റര്‍ ദൂരം ട്രോളി റിക്ഷ വലിച്ച്  ആശുപത്രിയിലെത്തിച്ച കാന്‍സര്‍ ബാധിത മരിച്ചു. കഴിഞ്ഞ ദിവസമാണ് ഒഡീഷയിലെ പുരിയില്‍ നിന്നാണ് ഭാര്യയെ എസ് സിബി മെഡിക്കല്‍ കോളജില്‍ എത്തിക്കുന്നതിനായി 90 കിലോമീറ്റര്‍ ദൂരം ട്രോളി റിക്ഷ വലിച്ചത്.

ഭാര്യയുടെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഭാര്യയെ ജില്ലാ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍കോളജിലേക്ക് കൊണ്ടുപോകാന്‍ഡോക്ടര്‍മാര്‍ കബീര്‍ ഭോയിയോട് നിര്‍ദ്ദേശിച്ചു. എന്നാല്‍ ആശുപത്രിയില്‍ നിന്ന് ഗുരുതരാവസ്ഥയിലുള്ള ഭാര്യയെ ആംബുലന്‍സില്‍ കൊണ്ടുപോകാന്‍ കൈയില്‍ പണം ഇല്ലായിരുന്നു. തുടര്‍ന്ന് ഇയാള്‍ വീട്ടിലേക്ക് തന്നെ മടങ്ങി. വെള്ളിയാഴ്ച രോഗിയുടെ ആരോഗ്യനില വഷളായി. മെഡിക്കല്‍ കോളജിലെത്തിക്കാന്‍ 
 ഓട്ടോറിക്ഷക്കാരെ സമീപിച്ചപ്പോള്‍ 1200 രൂപയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇത്രയും തുക ഇയാളുടെ കൈവശം ഉണ്ടായിരുന്നില്ല.  തുടര്‍ന്ന് 50 രൂപയ്ക്ക് ട്രോളി റിക്ഷ വാടകയ്ക്ക് എടുത്ത് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ആശുപത്രിയിലെത്തിച്ച ഉടനെ തന്നെ ചികിത്സ നല്‍കിയെങ്കിലും സുകന്തിയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഓട്ടോറിക്ഷയിലോ, ആംബുലന്‍സിലോ ഭാര്യയെ എത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ സുകന്തി ഇപ്പോഴും ജീവിക്കുമായിരുന്നെന്ന് കബീര്‍ഭോയ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചികിത്സ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യ മന്ത്രി; ഉന്നതതല യോ​ഗം നാളെ

അധികാര ദുര്‍വിനിയോഗവും വിശ്വാസ ലംഘനവും നടത്തി; മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തള്ളി

അനസ്തേഷ്യ ഡോസ് കൂടി; 15 മാസം അബോധാവസ്ഥയിലായിരുന്ന 28കാരിയുടെ മരണത്തിൽ ആശുപത്രിക്കെതിരെ ഭർത്താവ്

പ്രവാസികള്‍ക്ക് സന്തോഷിക്കാം; പുതിയ വിമാന സര്‍വീസുകള്‍ തുടങ്ങി ആകാശ എയര്‍

മണ്ണെണ്ണയ്‌ക്ക് പകരം വെള്ളം; തട്ടിപ്പ് നടത്തിയ സപ്ലൈകോ ജൂനിയർ അസിസ്റ്റന്റിനെ സസ്പെന്റ് ചെയ്തു