ദേശീയം

ആട് എത്, ചെമ്മരിയാട് ഏതെന്ന് പോലും അറിയില്ല ; രാഹുലും പ്രിയങ്കയും പാടത്തെ വിളകളുടെ ഇല കണ്ട് ഏതെന്ന് പറഞ്ഞാല്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് കേന്ദ്രമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : കാര്‍ഷിക ബില്ലുകളുമായി ബന്ധപ്പെട്ട് രാജ്യത്തെ കര്‍ഷകരെ കോണ്‍ഗ്രസ് തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത്. ആട് എത് ചെമ്മരിയാട് ഏതെന്ന് രാഹുല്‍ഗാന്ധിക്കോ പ്രിയങ്ക ഗാന്ധിക്കോ അറിയില്ല. പാടത്തെ വിളകളുടെ ഇലകള്‍ കണ്ട് അതേത് വിളയാണെന്ന് തിരിച്ചറിയാന്‍ ഗാന്ധി സഹോദരങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ താന്‍ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ തയ്യാറാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 

ബിജെപി കര്‍ഷക വിഭാഗത്തിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയാണ് കേന്ദ്ര ജല്‍ശക്തി മന്ത്രിയായ ഗജേന്ദ്ര സിങ് ഷെഖാവത്ത്. കാര്‍ഷികനിയമങ്ങള്‍ക്കെതിരേ പഞ്ചാബില്‍ ഖേതി ബച്ചാവോ യാത്ര എന്ന പേരില്‍ മൂന്നുദിവസത്തെ പ്രതിഷേധ പരിപാടികള്‍ കോണ്‍ഗ്രസ് നടത്തിയിരുന്നു. ഇതിനുപുറമേ രാജ്യമെമ്പാടും കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി കോണ്‍ഗ്രസ് പ്രതിഷേധങ്ങള്‍ നടത്തുന്നുണ്ട്. 

ഇതിന്റെ പശ്ചാത്തലത്തിലാണ് രാഹുലിനെയും പ്രിയങ്കയെയും വിമര്‍ശിച്ച് കേന്ദ്രമന്ത്രി രംഗത്തെത്തിയത്. നേരത്തെ കര്‍ഷക ബില്ലിനെതിരെ സമരം നടത്തുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ഉള്ളിയും മുളകും എങ്ങനെയാണ് വളരുന്നത് എന്നുപോലും അറിയില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അഭിപ്രായപ്പെട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്