ദേശീയം

കോഴി വളര്‍ത്തുകേന്ദ്രത്തില്‍ 'കൂറ്റന്‍' മൂര്‍ഖന്‍; അഞ്ചടി നീളമുളള പാമ്പിനെ പിടികൂടി ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: ഒഡീഷയില്‍ കോഴി വളര്‍ത്തുകേന്ദ്രത്തില്‍ മൂര്‍ഖന്‍ പാമ്പ്. പാമ്പിനെ പിടികൂടുന്നതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.

പിപ്പിലി പാനിഡോള ഗ്രാമത്തിലാണ് സംഭവം. കോഴി വളര്‍ത്തുകേന്ദ്രത്തില്‍ ഇഴഞ്ഞ് കയറിയ മൂര്‍ഖന്‍ തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടന്‍ തന്നെ സ്‌നേക് ഹെല്‍പ്പ്‌ലൈനെ വിവരം അറിയിച്ചു.

കൂട്ടിയിട്ടിരുന്ന മരക്കഷ്ണങ്ങളുടെ ഇടയിലിരുന്ന പാമ്പിനെ പാമ്പുവിദഗ്ധന്‍ എത്തി പിടികൂടി. അഞ്ചടി നീളമുളള കൂറ്റന്‍ പാമ്പിനെയാണ് പിടികൂടിയത്. തുടര്‍ന്ന് ഇതിനെ ദൂരെയ്ക്ക് കൊണ്ടുപോയി തുറന്നുവിട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്