ദേശീയം

രോഗവ്യാപനം കുറഞ്ഞു, ഇന്നലെ 55,342 പുതിയ കേസുകള്‍ ; രോഗമുക്തി നേടിയത് 77,760 പേര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. ഇന്ത്യയില്‍ ഇന്നലെ രോഗബാധിതരേക്കാല്‍ കൂടുതല്‍ പേര്‍ രോഗമുക്തരായി. ഇന്നലെ 55,342 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. അതേസമയം 77,760 പേര്‍ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.  

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 71,75,881 ആയി ഉയര്‍ന്നു. നിലവില്‍ രാജ്യത്ത്  8,38,729 പേരാണ് ചികില്‍സയിലുള്ളത്.  62,27,296 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

ഇന്നലെ മാത്രം രാജ്യത്ത് കോവിഡ് ബാധിച്ച് 706 പേരാണ് മരിച്ചത്. ഇതോടെ ഇന്ത്യയിലെ കോവിഡ് മരണം 1,09,856 ആയി വര്‍ധിച്ചു.

ഇന്നലെ വരെ രാജ്യത്ത്  8,89,45,107 സാംപിളുകളാണ് പരിശോധിച്ചത്. ഇന്നലെ മാത്രം 10,73,014 സാംപിളുകള്‍ ടെസ്റ്റ് ചെയ്തതായി ഐസിഎംആര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

'പക്വതയില്ല'; അനന്തരവൻ ആകാശ് ആനന്ദിനെ പാർട്ടി പദവികളിൽ നിന്നും നീക്കി മായാവതി

വെസ്റ്റ് നൈല്‍ ഫിവര്‍: തൃശൂരില്‍ ഒരു മരണം, ജാഗ്രതാ നടപടികളുമായി അധികൃതര്‍

പ്രസിഡന്റ് പദത്തിൽ അഞ്ചാം വട്ടം; പുടിൻ വീണ്ടും അധികാരമേറ്റു

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്