ദേശീയം

വിവാഹത്തിൽ നിന്ന് പിന്മാറി, 24കാരിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊന്നു; രക്ഷപ്പെടാതിരിക്കാൻ കയറിപ്പിടിച്ചു, പൊളളലേറ്റ കാമുകനും മരിച്ചു

സമകാലിക മലയാളം ഡെസ്ക്

വിജയവാഡ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന്റെ പേരിൽ നഴ്‌സിനെ മുൻ കാമുകൻ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ യുവതി കയറിപ്പിടിച്ച യുവാവിനും ​ഗുരുതരമായി പൊളളലേറ്റു. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കേ യുവാവും മരിച്ചു. 

ആന്ധ്രാപ്രദേശ് വിജയവാഡ ഹനുമാൻപേട്ടിലാണ് സംഭവം.വിജയവാഡ കോവിഡ് ആശുപത്രിയിലെ നഴ്‌സായ 24കാരിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ നാലു വർഷമായി ഇവർ പ്രണയത്തിലായിരുന്നു. എന്നാൽ ഏതാനും മാസം മുൻപ് ബന്ധം തുടരാൻ താൽപര്യമില്ലെന്ന് യുവതി പറഞ്ഞതോടെയാണ് സംഭവത്തിന്റെ തുടക്കം. കാമുകൻ യുവതിയുടെ പിന്നാലെ നടന്ന് ശല്യം ചെയ്യൽ തുടങ്ങി.  ഒരുദിവസം യുവാവ് ഇവരുടെ താമസസ്ഥലത്തെത്തി ബഹളം വച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി യുവതി പൊലീസിന് പരാതി നൽകുകയും പൊലീസ് യുവാവിനെ വിളിച്ച് താക്കീത് നൽകുകയും ചെയ്തു.

ഇനി പ്രശ്‌നമുണ്ടാക്കില്ലെന്ന യുവാവിന്റെ ഉറപ്പിനെ തുടർന്ന് യുവതി പരാതി പിൻവലിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി ഡ്യുട്ടി കഴിഞ്ഞ് പോയ യുവതിയെ പിന്തുടർന്ന യുവാവ്  താമസസ്ഥലത്തെത്തി വഴക്കിട്ടു. ഇതിനിടെ കൈവശം കുപ്പിയിൽ കരുതിയിരുന്ന പെട്രോൾ യുവതിയുടെ ദേഹത്ത്  ഒഴിച്ച് തീകൊളുത്തി.രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ കയറിപ്പിടിച്ച യുവതിയാകട്ടെ പിടിവിടാതെ മുറുക്കിപ്പിടിച്ചു. ഇരുവരുടെയും കരച്ചിൽ കേട്ട് എത്തിയ അയൽക്കാർ ഇവരെ വേർപെടുത്തി മാറ്റി. യുവതി സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. 80 ശതമാനത്തോളം പൊള്ളലേറ്റ യുവാവ് ഇന്നു പുലർച്ചെ ആശുപത്രിയിലാണ് മരണമടഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍