ദേശീയം

കഞ്ചാവ് വേട്ടയ്ക്ക് ഐഎസ്ആര്‍ഒയും; പിടിച്ചെടുത്തത് ആയിരം ക്വിന്റല്‍, മാഫിയകളെ തുരത്തി ഒഡീഷ പൊലീസ്

സമകാലിക മലയാളം ഡെസ്ക്


ഭുവനേശ്വര്‍: ഒഡീഷയില്‍ കഞ്ചാവ് മാഫിയകളെ തുരത്തുന്ന തിരക്കിലാണ് പൊലീസ്. കഴിഞ്ഞ ഒന്‍പത് മാസത്തിനുള്ളില്‍ പിടിച്ചെടുത്തത് ആയിരം ക്വിന്റല്‍ കഞ്ചാവാണ്. കഞ്ചാവ് വേട്ടയ്ക്ക് പൊലീസിനെ സഹായിക്കുന്നതാകട്ടെ ഐഎസ്ആര്‍ഒയും! കഞ്ചാവ് കൃഷി കണ്ടെത്താന്‍ പൊലീസിനെ ഏറ്റവും കൂടുതല്‍ സഹായിക്കുന്നത് ഐഎസ്ആര്‍ഒ സാറ്റലൈറ്റുകളാണെന്ന് ഒഡീഷ ഡിജിപി അഭയ് പറഞ്ഞു. 

ഐഎസ്ആര്‍ഒ പങ്കുവയ്ക്കുന്ന സാറ്റലൈറ്റ് മാപ്പിങ് ഡാറ്റ ഉപയോഗിച്ചാണ് സംസ്ഥാനത്ത് വ്യാപകമായി കഞ്ചാവ് കൃഷി ചെയ്യുന്ന സ്ഥലങ്ങള്‍ പൊലീസ് തിരിച്ചറിയുന്നത്. നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ വഴി ലഭിക്കുന്ന ഈ വിവരങ്ങളാണ് കഴിഞ്ഞ രണ്ടു വര്‍ഷമായി കഞ്ചാവ് വേട്ടയ്ക്കായി ഒഡീഷ പൊലീസ് ഉപയോഗിക്കുന്നത്. 

ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 1054 ക്വിന്റല്‍ കഞ്ചാവാണ് പിടിച്ചെടുത്തത്. ഇതൊരു റെക്കോര്‍ഡ് ആണെന്ന് പൊലീസ് മേധാവി പറയുന്നു. നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ കണക്ക് പ്രകാരം, ആന്ധ്രാപ്രദേശ് ആയിരുന്നു കഞ്ചാവ് വേട്ടയില്‍ മുന്നില്‍. 2017ല്‍ 780 ക്വിന്റല്‍ കഞ്ചാവാണ് ആന്ധ്രാ പൊലീസ് പിടിച്ചെടുത്തത്. ഈ റെക്കോര്‍ഡാണ് ഒഡീഷ പൊലീസ് തിരുത്തിയിരിക്കുന്നത്. 

രാജ്യത്തുള്ള എല്ലാ അന്വേഷണ ഏജന്‍സികള്‍ക്കും എന്‍സിബി ഇത്തരത്തില്‍ ഐഎസ്ആര്‍ഒയുടെ സഹായത്തോടെ വിവരങ്ങള്‍ കൈമാറുന്നുണ്ട്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇത്തരത്തില്‍ കറുപ്പ് കൃഷിയുടെ സാറ്റലൈറ്റ് മാപ്പിങ് നടത്തുന്നുണ്ട്. അടുത്തിടെയാണ് കഞ്ചാവ് കൃഷിയുടെ മാപ്പിങ് ആരംഭിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു