ദേശീയം

ട്രാഫിക് നിയമലംഘനം തടയാന്‍ ശ്രമിച്ചു; പൊലീസുകാരനെ ഇടിച്ച് കാറിന്റെ ബോണറ്റില്‍ കയറ്റി പാഞ്ഞു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ട്രാഫിക് നിയമ ലംഘനം നടത്തിയത് തടയാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ കാര്‍ ഡ്രൈവര്‍ ഇടിച്ചു തെറിപ്പിച്ചു. ഡല്‍ഹിയിലെ ധൗല കുവാമിലാണ് സംഭവം നടന്നത്. കാറ് തടയാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ ഇടിച്ച് ബോണറ്റില്‍ കയറ്റിയ ഡ്രൈവര്‍ ഇദ്ദേഹത്തെയും കൊണ്ട് ഓടിച്ചുപോവുകയായിരുന്നു. 

ബോണറ്റില്‍ പിടിച്ചു തൂങ്ങിക്കിടന്ന പൊലീസ് ഉദ്യോഗസ്ഥന്‍ താഴെയിറങ്ങാന്‍ ശ്രമിക്കവെ തെറിച്ചുവീണു. തിരക്കേറിയ റോഡില്‍ വീണ ഇദ്ദേഹം കാറിനടയില്‍ പെടാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സംഭവത്തില്‍ കാര്‍ ഡ്രൈവറെ അറസ്റ്റ് യെ്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം