ദേശീയം

വസ്തു നികുതി ഒഴിവാക്കണം എന്ന ഹര്‍ജിയുമായി രജനികാന്ത്; മദ്രാസ് ഹൈക്കോടതിയുടെ താക്കീത്‌

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തന്റെ ഉടമസ്ഥതയിലുള്ള കല്യാണ മണ്ഡപത്തിന്റെ ലോക്ഡൗണ്‍ കാലത്തെ വസ്തു നികുതി ഒഴിവാക്കി നല്‍കണമെന്ന ഹര്‍ജിയില്‍ സൂപ്പര്‍ താരം രജനികാന്തിന് മദ്രാസ് ഹൈക്കോടതിയുടെ താക്കീത്. കോടതിയുടെ സമയം പാഴാക്കുകയാണോ എന്ന് ഹര്‍ജി പരിഗണിക്കവെ ചോദിച്ച കോടതി, പിഴ ഈടാക്കി പരാതി തള്ളുമെന്നും മുന്നറിയിപ്പ് നല്‍കി. 

പിന്നാലെ രജനികാന്ത് ഹര്‍ജി പിന്‍വലിച്ചു. കോടമ്പക്കത്തെ രാഘവേന്ദ്ര കല്യാണ മണ്ഡപത്തിന് ചെന്നൈ കോര്‍പ്പറേഷന്‍ നികുതി ചുമത്തിയതിന് എതിരെയാണ് രജനി കോടതിയില്‍ എത്തിയത്. മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെയുള്ള വസ്തു നികുതി കുടിശികയായ 6.5 ലക്ഷം രൂപ അടയ്ക്കണം എന്നാണ് ചെന്നൈ കോര്‍പ്പറേഷന്‍ നല്‍കിയ നോട്ടീസില്‍ പറയുന്നത്. 

കോര്‍പറേഷന്റെ മറുപടിക്ക് കാത്ത് നില്‍ക്കാതെ തിരക്കിട്ട് കോടതിയിലേക്ക് വന്നത് എന്തിനെന്ന ചോദ്യവും ഹര്‍ജി പരിഗണിക്കവെ കോടതി ഉന്നയിച്ചു. കഴിഞ്ഞ മാസം 23നാണ് ഹര്‍ജിക്കാരന്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ക്ക് നിവേദനം നല്‍കിയത്. താങ്കളുടെ നിവേദനം തീര്‍പ്പാക്കണമെന്ന് കോര്‍പ്പറേഷനോട് നിര്‍ദേശിക്കുന്നത് അല്ലാതെ മറ്റ് ജോലികള്‍ കോടതിക്ക് ഇല്ലെന്നാണോ കരുതുന്നത് എന്നും കോടതി ചോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)

മിഖായേലിന്‍റെ വില്ലന്‍ ഇനി നായകന്‍: മാർക്കോയുമായി ഉണ്ണി മുകുന്ദൻ, സംവിധാനം ഹനീഫ് അദേനി

സംസാരിക്കുന്നതിനിടെ മൂക്കുത്തിയുടെ സ്‌ക്രൂ മൂക്കിനുള്ളിലേക്ക്; ശ്വാസകോശത്തില്‍ നിന്ന് വിദഗ്ധമായി പുറത്തെടുത്തു

ഇര്‍ഫാന്‍ ഖാന്‍ ഇല്ലാത്ത നാല് വര്‍ഷങ്ങള്‍; കണ്ടിരിക്കേണ്ട ആറ് ചിത്രങ്ങള്‍