ദേശീയം

ബലാത്സംഗ കേസില്‍ ജാമ്യത്തിന് യുവതിക്കു രാഖി കെട്ടണം; ഹൈക്കോടതിയുടെ വിചിത്ര വിധിയില്‍ സുപ്രീം കോടതി ഇടപെടല്‍

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി : ബലാല്‍സംഗക്കേസ് പ്രതിക്ക് ജാമ്യം കിട്ടാന്‍ ഇരയുടെ കയ്യില്‍ രാഖി കെട്ടണമെന്ന മധ്യപ്രദേശ് ഹൈക്കോടതിയുടെ വിചിത്ര വിധിയില്‍ സുപ്രീംകോടതി ഇടപെടല്‍. വിഷയത്തില്‍ സുപ്രീംകോടതി അഡ്വക്കേറ്റ് ജനറലിന്റെ നിലപാട് തേടി. കേസ് അടുത്തമാസം രണ്ടിന് പരിഗണിക്കാന്‍ കോടതി മാറ്റിവെച്ചു. 

മധ്യപ്രദേശ് ഹൈക്കോടതി വിധിക്കെതിരെ ഒമ്പത് വനിതാ അഭിഭാഷകരാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇരയെ പ്രതിയില്‍ നിന്നും സംരക്ഷിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. എന്നാല്‍ മധ്യപ്രദേശ് കോടതി വിധി പ്രതിയോട് ഇരയുടെ വീട്ടില്‍ ചെന്ന് രാഖി കെട്ടാനാണെന്നും, ഇത് ഇരയുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്നതാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടു്‌നനു. 

ഹര്‍ജി പരിഗണിച്ച  ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കറുടെ അധ്യക്ഷതയിലുള്ള ബെഞ്ച്, കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം അറിയുന്നതിനായി അഡ്വക്കേറ്റ് ജനറലിനോട് നിലപാട് ചോദിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ബലാല്‍സംഗക്കേസ് പ്രതിക്ക് ജാമ്യം ലഭിക്കുന്നതിനായി ഇരയുടെ വീട്ടില്‍ ചെന്ന് രാഖി കെട്ടാനും, രക്ഷാബന്ധന്‍ ആഘോഷങ്ങള്‍ക്കായി ഇരയ്ക്ക് സമ്മാനമായി 11,000 രൂപയും, മകന് പുതുവസ്ത്രം വാങ്ങാന്‍ 5000 രൂപയും നല്‍കാനും മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഐസിയു പീഡനക്കേസില്‍ സമരം അവസാനിപ്പിച്ച് അതിജീവിത

'പിന്‍സീറ്റിലായിരുന്നു'; ഡ്രൈവര്‍ ലൈംഗിക അധിക്ഷേപം നടത്തിയതായി കണ്ടില്ലെന്ന് കണ്ടക്ടര്‍

ഫ്രഷ് ജ്യൂസ് ആരോ​ഗ്യത്തിന് നല്ലതോ? പഴങ്ങൾ പഴങ്ങളായി തന്നെ കഴിക്കാം

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി