ദേശീയം

'മോദിയുടെ ഹനുമാനാണ് ഞാൻ, എന്റെ ഹൃദയം തുറന്നു നോക്കു'- ചിരാ​ഗ് പാസ്വാൻ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ബിജെപി നേതാക്കളുടെ പരാമർശങ്ങൾ തനിക്ക് വേദനയുണ്ടാ​ക്കിയെന്ന് എൽജെപി നേതാവ് ചിരാ​ഗ് പാസ്വാൻ. തെരഞ്ഞെടുപ്പിനു ശേഷം ബിജെപിയുമായി സർക്കാരുണ്ടാകുക എന്നതാണ് ലക്ഷ്യമെന്നും ചിരാഗ് പാസ്വാൻ വ്യക്തമാക്കി. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരായ പരാമർശങ്ങൾക്കെതിരേ ബിജെപിയിൽ വിമർശനം നേരിട്ട പശ്ചാത്തലത്തിലാണ് ചിരാഗിന്റെ പരാമർശം. 

'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങൾ എനിക്ക് ആവശ്യമില്ല. അദ്ദേഹം എന്റെ ഹൃദയത്തിൽ ഉണ്ട്. രാമനോടുള്ള ഹനുമാന്റെ ഭക്തി പോലെ. മോദിയുടെ ഹനുമാനാണ് ഞാൻ. നിങ്ങൾ എന്റെ ഹൃദയം തുറന്നാൽ മോദിജിയെ മാത്രമേ കാണാനാകൂ'- ചിരാഗ് പാസ്വാൻ പറഞ്ഞു. അരക്ഷിതനായതിനാൽ പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ കൂടുതൽ വേണ്ടത് നിതീഷ് കുമാറിനാണെന്നും അദ്ദേഹം പരിഹസിച്ചു.

രാം വിലാസ് പാസ്വാനെ നിതീഷ് കുമാർ അപമാനിച്ചതായും അദ്ദേഹത്തിന്റെ മരണത്തിൽ ഒരു തവണ പോലും അനുശോചനം അറിയിച്ചില്ലെന്നും ചിരാഗ് പാസ്വാൻ ആരോപിച്ചു. പിതാവിന്റെ മരണ ശേഷം മുഖ്യമന്ത്രി തന്നോടോ അമ്മയോടോ ഒരു വാക്കു പോലും പറഞ്ഞിട്ടില്ലെന്നും ചിരാഗ് പാസ്വാൻ പറഞ്ഞു. 

നേരത്തെ എൽജെപിയുമായി യാതൊരു ബന്ധവുമില്ലെന്നും ചിരാഗ് പാസ്വാൻ ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്നും ബിജെപി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ചിരാ​ഗിന്റെ പ്രതികരണം.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം; നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

'പുഷ്പ പുഷ്പ'....,പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ പുഷ്പ 2-വിലെ ആദ്യഗാനം പുറത്ത്; ചിത്രം ഓഗസ്റ്റ് 15 ന് തീയറ്ററുകളില്‍

കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു; നാലാം ക്ലാസുകാരന് ദാരുണാന്ത്യം

പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തി, ബാങ്കില്‍ പണവുമായെത്തിയത് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് കിട്ടിയതിനാല്‍: എം എം വര്‍ഗീസ്

വില കൂടിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങണം, ടി വി സീരിയലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മോഷണം; 13 കാരന്‍ പിടിയില്‍