ദേശീയം

ടിവി ഷോ കണ്ട് പദ്ധതിയിട്ടു; സര്‍ക്കാര്‍ ജോലിക്കുവേണ്ടി അച്ഛനെ കൊല്ലാന്‍ ശ്രമിച്ച് യുവാവ്, ഒടുവില്‍ പിടിയില്‍ 

സമകാലിക മലയാളം ഡെസ്ക്

ജയ്പ്പൂര്‍: സര്‍ക്കാര്‍ ജോലിക്കുവേണ്ടി സ്വന്തം പിതാവിനെ കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ടിവിയില്‍ കണ്ട ക്രൈം പരിപാടിയില്‍ നിന്നാണ് അച്ഛനെ കൊന്ന് ജോലി നേടാമെന്ന ആശയം യുവാവ് സ്വീകരിച്ചതെന്ന് പൊലീസ് കണ്ടെത്തി. അങ്കിത് പലിവാള്‍ എന്ന 28കാരനാണ് അറസ്റ്റിലായത്. രാജസ്ഥാനിലെ ഉദയ്പ്പൂര്‍ ആണ് സംഭവം. 

സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകനാണ് അങ്കിതിന്റെ പിതാവ് രാകേഷ്. സുഹൃത്ത് നിഖിലിന്റെ സഹായത്തോടെയാണ് അങ്കിത് കൊലപാതകത്തിനുള്ള പദ്ധതിയിട്ടത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സര്‍വീസിലിരിക്കെ മരിച്ചാല്‍ അനന്തരാവകാശികള്‍ക്ക് ജോലി ലഭിക്കുമെന്ന ആനുകൂല്യം ലക്ഷ്യമിട്ടായിരുന്നു നീക്കം. 

ബൈക്കില്‍ വീട്ടിലേക്ക് വരുകയായിരുന്ന രാകേഷിന്റെ വാഹനത്തിന് നേരെ കല്ലെറിഞ്ഞ് നിഖിലാണ് അപായപ്പെടുത്താന്‍ നോക്കിയത്. വണ്ടിയില്‍ നിന്ന് വീണെങ്കിലും ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. എന്നാല്‍ രാകേഷിനൊപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകന്‍ നിഖില്‍ സഞ്ചരിച്ച സ്‌കൂട്ടറിന്റെ നമ്പര്‍ പൊലീസിന് കൈമാറി. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക പദ്ധതി പൊളിഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്