ദേശീയം

ലുങ്കിയും സാരിയും 10 രൂപയ്ക്ക്; ദരിദ്ര കുടുംബങ്ങൾക്ക് സഹായവുമായി ജാർഖണ്ഡ് സർക്കാർ 

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ദാരിദ്ര രേഖയ്ക്ക് താഴെയുള്ള എല്ലാ കുടുംബങ്ങൾക്കും 10 രൂപ നിരക്കിൽ ലുങ്കിയും സാരിയും നൽകുമെന്ന് ജാർഖണ്ഡ് സർക്കാർ. വർഷത്തിൽ രണ്ട് പ്രാവശ്യം സബ്‌സിഡി നിരക്കിൽ ദോത്തി അല്ലെങ്കിൽ ലുങ്കി, സാരി എന്നിവ നൽകുമെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നേതൃത്വത്തിൽ നടന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. 

സംസ്ഥാനത്തെ യോഗ്യരായ എല്ലാ കുടുംബങ്ങൾക്കും അന്ത്യോദയ അന്ന യോജന പ്രകാരം അർഹരായ കുടുംബങ്ങൾക്കുമായിരിക്കും വസ്ത്രങ്ങൾ വിതരണം ചെയ്യുക. ആറ് മാസത്തെ ഇടവേളയിൽ വസ്ത്രങ്ങൾ നൽകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അധികാരത്തിലെത്തിയാൽ ജനങ്ങൾക്ക് സാരിയും ദോത്തിയും വിതരണം ചെയ്യുമെന്ന് ഭരണകക്ഷിയായ ജാർഖണ്ഡ് മുക്തി മോർച്ച തിരഞ്ഞെടുപ്പ് പ്രചരണ പത്രികയിൽ വാഗ്ദാനം ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

'പക്വതയില്ല'; അനന്തരവൻ ആകാശ് ആനന്ദിനെ പാർട്ടി പദവികളിൽ നിന്നും നീക്കി മായാവതി

വെസ്റ്റ് നൈല്‍ ഫിവര്‍: തൃശൂരില്‍ ഒരു മരണം, ജാഗ്രതാ നടപടികളുമായി അധികൃതര്‍

പ്രസിഡന്റ് പദത്തിൽ അഞ്ചാം വട്ടം; പുടിൻ വീണ്ടും അധികാരമേറ്റു

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്