ദേശീയം

ഓടിക്കൊണ്ടിരിക്കെ ഡ്രൈവര്‍ 'കയറിപ്പിടിച്ചു'; രണ്ട് യുവതികള്‍ കാറില്‍ നിന്ന് ചാടി;  പിന്തുടര്‍ന്ന് പ്രദേശവാസികള്‍

സമകാലിക മലയാളം ഡെസ്ക്

അമൃതസര്‍: ഡ്രൈവര്‍ ഓടിക്കൊണ്ടിരുന്ന കാറിനുള്ളില്‍വച്ച് ലൈംഗികമായി ഉപദ്രവിച്ചതിനെ തുടര്‍ന്ന് ടാക്‌സിയില്‍ നിന്ന് രണ്ട് യുവതികള്‍ ചാടി രക്ഷപ്പെട്ടു. ടാക്‌സിയില്‍ ഉണ്ടായിരുന്ന മറ്റൊരു യുവതിയെ പ്രദേശവാസികള്‍ വാഹനം പിന്തുടര്‍ന്നെത്തി രക്ഷപ്പെടുത്തി. പഞ്ചാബിലെ അമൃതസറിലാണ് സംഭവം.

സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം വൈകുന്നേരം മൂന്നു യുവതികള്‍ ചേര്‍ന്ന് റസ്‌റ്റേറന്റില്‍ പോകുന്നതിനായി ഓണ്‍ലൈന്‍ ടാക്‌സി വിളിക്കുകയായിരുന്നു. ടാക്‌സിയില്‍ യാത്ര ചെയ്യാന്‍ ആരംഭിച്ചതോടെ കൂട്ടത്തില്‍ ഒരാളെ ഉപദ്രവിക്കാന്‍ തുടങ്ങി. യുവതി അതിക്രമം തടഞ്ഞതോടെ വാഹനത്തിന്റെ സ്പീഡ് കൂട്ടി. തുടര്‍ന്ന് അവരും മറ്റൊരു യുവതിയും ചേര്‍ന്ന് വാഹനത്തില്‍ നിന്ന് ചാടി രക്ഷപ്പെട്ടു.

കാറില്‍ നിന്ന് യുവതി ചാടുന്നത് പ്രദേശവാസികള്‍ കാണുകയും വാഹനത്തെ പിന്തുടരുകയുമായിരുന്നു. തുടര്‍ന്നാണ് കാറിലുണ്ടായിരുന്ന യുവതിയെ രക്ഷപ്പെടുത്തിയത്. സംഭവവസ്ഥലത്ത് നിന്ന് മുങ്ങിയ ടാക്‌സി െ്രെഡവറെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ