ദേശീയം

'പുഴയല്ല റോഡുകളാണ്'; കാറുകളും ഓട്ടോറിക്ഷകളും ഒഴുകിനടന്ന് തെരുവുകള്‍; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്:  ദിവസങ്ങളായി തുടരുന്ന കനത്തമഴയില്‍ ഹൈദരാബാദിലെ തെരുവുകളില്‍ വെള്ളപ്പൊക്കം. വെള്ളപ്പാച്ചിലില്‍ തലകീഴായി മറിഞ്ഞൊഴുകുന്ന കാറുകളും ഓട്ടോറിക്ഷകളും. ജീവനായി മല്ലടിക്കുന്ന കന്നുകാലികളുമാണ്.

കനത്ത മഴയെ തുടര്‍ന്ന് ബലാപൂര്‍ തടാകം കരകവിഞ്ഞൊഴുകുകയാണ്. ഹൈദരബാദിലെ മിക്കപ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. കനത്ത മഴയില്‍ പുഴകള്‍ കരകവിഞ്ഞൊഴുകുകയാണ്. നൂറ്റാണ്ടിനിടെ പെയ്യുന്ന കനത്ത മഴയാണെന്നാണ് റിപ്പോര്‍ട്ടുകള്‍

പ്രളയബാധിതരെ കണ്ടെത്തി റേഷന്‍ കിറ്റുകള്‍ നല്‍കുമെന്ന് തെലങ്കാന മന്ത്രി കെ ടി രാമ റാവു പറഞ്ഞു.ദുരന്തനിവാരണ സേനയും ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനും പ്രളയബാധിത പ്രദേശത്ത് സംയുക്തമായി രക്ഷാപ്രവര്‍ത്തനം നടത്തികൊണ്ടിരിക്കുകയാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍