ദേശീയം

പബ്ജി കളിക്കുന്നത് വിലക്കി, അച്ഛന്റെ കഴുത്തുമുറിച്ച് മകന്‍; പിന്നാലെ ആത്മഹത്യാശ്രമം

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പബ്ജി കളിക്കുന്നത് വിലക്കിയതിലുളള പ്രകോപനത്തില്‍ മകന്‍ അച്ഛന്റെ കഴുത്തുമുറിച്ചു. സംഭവത്തിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച യുവാവും അച്ഛനും ആശുപത്രിയില്‍ ചികിത്സയിലാണ്.

മീററ്റില്‍ വ്യാഴാഴ്ചയാണ് സംഭവം. ചൈനീസ് ഗെയിമിങ്ങ് ആപ്പായ പബ്ജി അടുത്തകാലത്ത് കേന്ദ്രസര്‍ക്കാര്‍ വിലക്കിയിരുന്നു. ഗെയിമിന് മുന്‍പില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതിനെ അച്ഛന്‍ എതിര്‍ത്തു. അച്ഛന്റെ വിമര്‍ശനത്തില്‍ പ്രകോപിതനായ മകന്‍ അമീറാണ് കത്തി ഉപയോഗിച്ച് അച്ഛന്റെ കഴുത്തുമുറിച്ചത്. നിരവധി തവണയാണ് കത്തി ഉപയോഗിച്ച് യുവാവ് അച്ഛനെ ആക്രമിച്ചത്. അച്ഛന് ഗുരുതരമായി പരിക്കേറ്റു. തുടര്‍ന്ന് അതേ കത്തി തന്നെ ഉപയോഗിച്ച് യുവാവ് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇരുവരെയും മീററ്റ് മെഡിക്കല്‍ കോളജിലാണ് പ്രവേശിപ്പിച്ചത്.

മകന്‍ മയക്കുമരുന്നിന് അടിമയാണെന്ന് അമീറിന്റെ ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന്് ചികിത്സയില്‍ തുടരുന്നതിനിടെയാണ് സംഭവം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്