ദേശീയം

ഉറക്കമില്ലാതെ 14കാരന്‍; അമ്മ കാര്യങ്ങള്‍ തിരക്കി; അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 26കാരനായ അധ്യാപകന്‍ അറസ്റ്റില്‍. ചെങ്കല്‍പ്പേട്ട് സ്വദേശിയായ സ്വകാര്യ സ്‌കൂള്‍ അധ്യാപകനാണ് അറസ്റ്റിലായത്.

ലോക്ക്ഡൗണ്‍ ആയതുമുതല്‍ ഇയാള്‍ ചെങ്കല്‍പ്പേട്ടില്‍ താമസിച്ച് ഓണ്‍ലൈന്‍ ക്ലാസുകള്‍ എടുക്കുകയാണ്. കുടുംബാംഗങ്ങള്‍ എല്ലാവരും വീട്ടിലേക്ക് പോയതിനാല്‍ ഇയാള്‍ ഒറ്റയ്ക്കാണ് താമസമെന്ന് പൊലീസ് പറഞ്ഞു. അതിനിടെ ഒന്‍പതാം ക്ലാസുകാരന്റെ അമ്മ മകനെ പഠനത്തിനായി സഹായിക്കണമെന്നാവശ്യപ്പെട്ട് അധ്യാപകന്റെ അടുത്തെത്തിയിരുന്നു. തുടര്‍ന്ന് വീട്ടില്‍ പഠിക്കാനായി വരാന്‍ പറഞ്ഞു. ഇതിനിടെയാണ് പതിനാലുകാരനെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്

അധ്യാപകന്‍ ഈ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. പിന്നീട് പലപ്പോഴും ഈ വീഡിയോ കാണിച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുയും ചെയ്തു. അടുത്തിടെ കുട്ടിക്ക് നേരിയ നെഞ്ച് വേദനയും ഉറക്കമില്ലായ്മയും അനുഭപ്പെട്ടതിനെ തുടര്‍ന്ന് അമ്മ ചോദിച്ചപ്പോഴാണ് കുട്ടി കാര്യം തുറന്നുപറഞ്ഞത്. അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ