ദേശീയം

ചികിത്സയിലുളളവര്‍ ഏഴര ലക്ഷത്തില്‍ താഴെ; രണ്ടുമാസത്തിനിടെ പ്രതിദിന രോഗികളുടെ എണ്ണം ആദ്യമായി 50,000ല്‍ കുറവ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രണ്ടുമാസത്തിനിടെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആദ്യമായി 50000ല്‍ താഴെ എത്തി. ഇന്നലെ രാജ്യത്ത് 46,791 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സമയത്ത് 587 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ, മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 75,97,064 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്നലെ 23,517 രോഗികളുടെ കുറവാണ് ഉണ്ടായത്. രോഗവ്യാപനം കുറയുന്നു എന്നതിന്റെ സൂചനയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ഇതില്‍ 7,48,538 പേര്‍ ചികിത്സയിലാണ്. 67,33,329 പേര്‍ രോഗമുക്തി നേടി. ഇന്നലെ മാത്രം 67,721 പേരാണ് രോഗമുക്തി നേടിയത്. മരണസംഖ്യ 1,15,197 ആയി ഉയര്‍ന്നതായും ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി