ദേശീയം

ചികില്‍സയിലുള്ളത് 7,40,090 പേര്‍ ; കോവിഡ് വ്യാപനം കുറയുന്നു ; ഇന്നലെ വൈറസ് ബാധിതര്‍ 54,044

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,044 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 76,51,108 ആയി ഉയര്‍ന്നു. 

അതേസമയം ചികില്‍സയിലുള്ള രോഗികളുടെ എണ്ണത്തില്‍ കുറവുണ്ട്. 7,40,090 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. കഴിഞ്ഞ ദിവസത്തേക്കാള്‍ ചികില്‍സയിലുള്ളവരുടെ എണ്ണത്തില്‍ 24 മണിക്കൂറിനിടെ 8448 പേരുടെ കുറവാണ് രേഖപ്പെടുത്തിയത്. 

ഇന്നലെ മാത്രം 61,775 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ഇതോടെ കോവിഡ് രോഗമുക്തരായവരുടെ എണ്ണം 67,95,103 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 717 പേരാണ് ഇന്ത്യയില്‍ മരിച്ചത്. ഇതോടെ വൈറസ് ബാധ മൂലം രാജ്യത്ത് മരിച്ചവരുടെ എണ്ണം 1,15,914 ആയി ഉയര്‍ന്നു. 

ഒക്ടോബര്‍ 20 വരെ രാജ്യത്ത് 9,72,00,379 സാംപിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഇന്നലെ മാത്രം 10,83,608 സാംപിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച ചടങ്ങ്, കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം