ദേശീയം

സഹപ്രവര്‍ത്തകയ്ക്ക് നേരെ അതിക്രമം, യുവതി പരാതി നല്‍കി; കോണ്‍സ്റ്റബിള്‍ ആത്മഹത്യാ ഭീഷണി മുഴക്കി, സഹപ്രവര്‍ത്തകന് വെടിയേറ്റു 

സമകാലിക മലയാളം ഡെസ്ക്

പുനെ: വനിതാ സഹപ്രവര്‍ത്തകയ്ക്ക് നേരെ അതിക്രമം നടത്തിയതിന് അറസ്റ്റിലായ പൊലീസ് കോണ്‍സ്റ്റബിള്‍ ആത്മഹത്യാ ഭീഷണി മുഴക്കി. കോണ്‍സ്റ്റബിളിനെ രക്ഷിക്കാനുളള ശ്രമത്തിനിടെ സര്‍വീസ് റൈഫിളില്‍ നിന്ന് അബദ്ധവശാല്‍ വെടിപൊട്ടി സഹപ്രവര്‍ത്തകന് പരിക്കേറ്റു. സംഭവത്തില്‍ സ്ത്രീക്ക് നേരെയുളള അതിക്രമത്തിന് പുറമേ ആത്മഹത്യാശ്രമം, ആയുധ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ എന്നിവ അനുസരിച്ച് കോണ്‍സ്റ്റബിളിനെതിരെ കേസെടുത്തു.

ശിവാജി നഗറിലെ പുനെ സിറ്റി പൊലീസ് ആസ്ഥാനത്താണ് സംഭവം. കോണ്‍സ്റ്റബിള്‍ മയൂര്‍ ശാസ്‌തേയാണ് അറസ്റ്റ് ചെയ്തത്. തനിക്ക് നേരെ അതിക്രമം നടത്തി എന്ന് കാണിച്ച് വനിത സഹപ്രവര്‍ത്തക മയൂര്‍ ശാസ്‌തേയ്ക്ക് എതിരെ മേലുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. ഇതറിഞ്ഞ മയൂര്‍ ശാസ്‌തേ സര്‍വീസ് റൈഫിള്‍ എടുത്ത് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. 

ഇത് ശ്രദ്ധയില്‍പ്പെട്ട് മയൂര്‍ ശാസ്‌തേയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റൊരു കോണ്‍സ്റ്റബിളിന് അബദ്ധത്തില്‍ വെടിയേറ്റത്. കൈയ്ക്ക് ആണ് വെടിയേറ്റത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്