ദേശീയം

കോവിഡ് വാക്‌സിന്‍ വിതരണം; 50,000 കോടി രൂപ നീക്കിവച്ച് കേന്ദ്രം; ഒരാള്‍ക്ക് ഓരോ ഡോസ് വീതമുള്ള രണ്ട് കുത്തി വയ്പുകൾ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തികമായി ഒരുങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍. ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനായി 50,000 കോടി രൂപ കേന്ദ്രം നീക്കിവെച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരു ഡോസ് വാക്‌സിന് ഏകദേശം ഏഴ് ഡോളര്‍ വരെയാവും ചെലവാകുകയെന്ന് സര്‍ക്കാര്‍ കേന്ദ്രങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

ഓരോ ഡോസ് വീതമുള്ള രണ്ട് കുത്തിവെപ്പുകളാവും ഒരാള്‍ക്ക് നല്‍കുക. നാല് ഡോളര്‍ ഇതിന് ചെലവ് വരും. വാക്‌സിന്‍ സംഭരണം, വാക്‌സിന്‍ എത്തിക്കുന്നതിനുള്ള ചെലവ് എന്നിവയ്ക്കായി രണ്ട് മുതല്‍ മൂന്ന് ഡോളര്‍ വരെ ചെലവായേക്കാം. ഈ കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് ഒരാള്‍ക്ക് ഏകദേശം ഏഴ് ഡോളര്‍ ചെലവ് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. 

2021 മാര്‍ച്ച് 31ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തെ കണക്കുകളിലാണ് ഈ തുക ഉള്‍പ്പെടുക. കൂടുതല്‍ പണം ആവശ്യമായാലും തുകയില്‍  കുറവുണ്ടാവില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

അതേസമയം, റിപ്പോര്‍ട്ടുകളോട് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കോവിഡ് വാക്‌സിന്‍ തയ്യാറാകുന്ന മുറയ്ക്ക് രാജ്യത്തെ ജനങ്ങള്‍ക്ക് വാക്‌സിന്‍ എത്രയും പെട്ടന്ന് വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി മോദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍