ദേശീയം

കോവിഡ് മുക്തനായ തെലങ്കാന മുന്‍ ആഭ്യന്തരമന്ത്രി നരസിംഹ റെഡ്ഡി അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ് : തെലങ്കാന മുന്‍ ആഭ്യന്തരമന്ത്രി നരസിംഹ റെഡ്ഡി അന്തരിച്ചു. 86 വയസ്സായിരുന്നു. ഹൈദരാബാദിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

കോവിഡ് രോഗമുക്തനായ നരസിംഹ റെഡ്ഡി വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഇതിനിടെ വീണ്ടും ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യനില വഷളാകുകയായിരുന്നു.

കോവിഡിനെ തുടര്‍ന്ന് ശ്വാസകോശത്തിലുണ്ടായ തകരാറാണ് മരണ കാരണമായതെന്ന് അപ്പോളോ ആശുപത്രി അറിയിച്ചു. തെലങ്കാന സംസ്ഥാനം രൂപീകരിച്ചശേഷമുള്ള ആദ്യ ആഭ്യന്തരമന്ത്രിയാണ് നയനി നരസിംഹറെഡ്ഡി. 

2014 മുതല്‍ 2018 വരെയാണ് ഇദ്ദേഹം ആഭ്യന്തരമന്ത്രിയായിരുന്നത്. പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവു കൂടിയാണ്. നരസിംഹ റെഡ്ഡിയുടെ മരണത്തില്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു അനുശോചിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം