ദേശീയം

ഓണ്‍ലൈന്‍ ഇടപാട് നടത്താന്‍ അറിയാതെ 76കാരനായ ഡോക്ടര്‍; അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി 17കാരന്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: പുതിയ സ്മാര്‍ട്ട് ഫോണുകളും പ്രീമിയം ഓണ്‍ലൈന്‍ ഗെയിമുകളും വാങ്ങാന്‍ 76 വയസുളള ഡോക്ടറുടെ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത 17കാരന്‍ പിടിയില്‍. ഓണ്‍ലൈന്‍ ഗെയിമുകളോടുളള അമിതമായ ആസക്തിയാണ് ആണ്‍കുട്ടിയെ ഇതിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

തമിഴ്‌നാട്ടിലെ ചെന്നൈ അണ്ണാനഗറിലാണ് സംഭവം. മക്കള്‍ വിദേശത്ത് ആയതിനാല്‍ വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന 76 വയസുളള ഡോക്ടറുടെ പണമാണ് നഷ്ടമായത്. വീടിന്റെ ടെറസില്‍ കഴിഞ്ഞ ഏഴുവര്‍ഷമായി ഡോക്ടറിന്റെ വീട്ടുജോലിക്കാരിയും മകനുമാണ് താമസിക്കുന്നത്. സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്ന വീട്ടുജോലിക്കാരിയുടെ മകനാണ് പണം തട്ടിയതെന്ന് പൊലീസ് പറയുന്നു.

ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ ഡോക്ടറെ സഹായിച്ചിരുന്നത് 17കാരനാണ്. ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സഹായിക്കുന്നതിനിടെ, ഡോക്ടറുടെ ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തിയാണ് ആണ്‍കുട്ടി പണം തട്ടിയത്. ലോക്ക്ഡൗണ്‍ സമയത്ത് ഡോക്ടറുടെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പ്രീമിയം ഓണ്‍ലൈന്‍ ഗെയിമുകള്‍ വാങ്ങി. കൂട്ടുകാര്‍ക്ക് ഒപ്പം ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നതിന്, 30000 രൂപ ചെലവഴിച്ച് ഇവര്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയതായും പൊലീസ് പറയുന്നു. തട്ടിപ്പ് ഡോക്ടര്‍ അറിയാതിരിക്കാന്‍ ഇടപാടുകളുടെ വിശദാംശങ്ങള്‍ എല്ലാം മൊബൈല്‍ ഫോണില്‍ നിന്ന് നീക്കം ചെയ്താണ് തട്ടിപ്പ് തുടര്‍ന്നത്.

അടുത്തിടെ, ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് നടന്നതായി ഡോക്ടര്‍ അറിഞ്ഞത്.അക്കൗണ്ടില്‍ നിന്ന് 7.5 ലക്ഷം രൂപ പിന്‍വലിച്ചതായി കണ്ടെത്തിയ ഡോക്ടര്‍ സൈബര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 17കാരനാണ് ഇതിന് പിന്നിലെന്ന് തിരിച്ചറിഞ്ഞത്. പണം മുഴുവന്‍ തിരിച്ചുനല്‍കാമെന്ന വീട്ടുജോലിക്കാരിയുടെ ഉറപ്പിന്മേല്‍ ഡോക്ടര്‍ പരാതി പിന്‍വലിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് 17കാരനെ പൊലീസ് താക്കീത് നല്‍കി വിട്ടയച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്