ദേശീയം

കല്യാണം കഴിക്കുമെന്ന് ഉറപ്പ നല്‍കി; പതിനാലുകാരി സഹപാഠിക്ക് നഗ്നചിത്രങ്ങള്‍ അയച്ചു; സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചു; 14കാരന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്


ഭോപ്പാല്‍: സഹപാഠിയായ പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ കൈകക്കലാക്കിയ ശേഷം ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് പതിനാലുകാരിയെ ബ്ലാക്ക് മെയില്‍ ചെയ്തതായി പരാതി. മധ്യപ്രദേശിലാണ് കേസിനാസ്പദമായ സംഭവം.

രണ്ടുപേരും ഓരേ സ്‌കുളിലെ വിദ്യാര്‍ഥികളാണ്. ഇരുവരും തമ്മില്‍ സൗഹൃദത്തിലായ ശേഷം സമൂഹമാധ്യമങ്ങളിലൂടെ  ഇവര്‍ നിരന്തരം ചാറ്റ് ചെയ്യാന്‍ തുടങ്ങി. അതിനിടെ തന്ത്രപൂര്‍വം 14കാരന്‍ പെണ്‍കുട്ടിയുടെ അശ്ലീലഫോട്ടോ സ്വന്തമാക്കി. പിന്നീട് ഇത് ഉപയോഗിച്ച് ഭീഷണിപ്പെടുത്താന്‍ തുടങ്ങി. ഇതിന് പിന്നാലെ നഗ്നചിത്രങ്ങളും ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് പെണ്‍കുട്ടി തയ്യാറായില്ല. തുടര്‍ന്ന് ആത്മഹത്യ ചെയ്യുമെന്നായി ഭീഷണി. വിവാഹം കഴിക്കുമെന്ന് സഹപാഠി ഉറപ്പുനല്‍കിയതോടെ പെണ്‍കുട്ടി കെണിയില്‍ വീഴുകയായിരുന്നു. ഇതിന് പിന്നാലെ നഗ്നചിത്രങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്തു. തുടര്‍ന്ന് ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തല്‍ പതിവായി.

പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ പതിനാലുകാരന്‍ മൂത്തസഹോദരനും സഹൃത്തുക്കള്‍ക്കും അയച്ചുനല്‍കി. തുടര്‍ന്ന് അവരും പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്യല്‍ തുടങ്ങി. പ്രതിയുമായി സംസാരിക്കാന്‍ തയ്യാറാവാതെ വന്നപ്പോള്‍ സമൂഹമാധ്യമത്തില്‍ വ്യാജപ്രൊഫൈലുണ്ടാക്കി പെണ്‍കുട്ടിയുടെ നഗ്ന ഫോട്ടോ പ്രചരിപ്പിക്കുയും ചെയ്തു. ഇതോടെ പെണ്‍കുട്ടി വിഷാദത്തിലായി. ആദ്യം വീട്ടുകാരോട് ഒന്നും പറയാന്‍ തയ്യാറായില്ലെങ്കിലും പിന്നീട് കാര്യങ്ങളെല്ലാം തുറന്നുപറയുകയായിരുന്നു. അതിന് ശേഷം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസല്‍ പരാതി നല്‍കുകയായിരുന്നു. 

പരാതിയുടെ അടിസ്ഥാനത്തില്‍ പതിനാലുകാരനെ പൊലീസ് അറസ്റ്റുചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല